പത്ര ഏജൻറ്മാർക്ക് ക്ഷേമനിധി നടപ്പിലാക്കണം - ന്യൂസ് പേപ്പർ ഏജന്റ്സ് അസ്സോസിയേഷൻ

പത്ര ഏജൻറ്മാർക്ക് ക്ഷേമനിധി നടപ്പിലാക്കണം -  ന്യൂസ് പേപ്പർ ഏജന്റ്സ് അസ്സോസിയേഷൻ
Sep 30, 2022 05:12 PM | By Vyshnavy Rajan

തിരുവനന്തപുരം : പത്രവിതരണം കൊണ്ട് ഉപജീവനം നടത്തുന്ന സംസ്ഥാത്തെ പത്ര ഏജൻ്റുമാർക്കും വിതരണക്കാർക്കും വേണ്ടി പ്രത്യേക ക്ഷേമനിധി നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജൻറ് സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇരുപത്തയ്യായിരത്തിന് മുകളിൽ വരുന്ന പത്ര ഏജന്റുമാരും വിതരണക്കാരുമാണ് നിലവിൽ സംസ്ഥാനത്ത് പത്രവിതരണ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. മതിയായ വരുമാനം ഇല്ലാത്തവരാണ് പത്ര ഏജന്റുമാർ. എത്ര പ്രതികൂല കാലാവസ്ഥയിലും വർഷത്തിൽ എട്ട് ദിവസം ഒഴികെ വർഷം മുഴുവനും ജോലി ചെയ്യുന്നവരായിട്ടും ജീവിത ആവശ്യങ്ങൾ മാന്യമായി നിർവ്വഹിക്കാൻ കഴിയാത്ത ചുറ്റുപാടാണ് ഇന്നുള്ളത്.

ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവുംസമൂഹ മാധ്യമങ്ങളുടെ ആധിക്യവും കോവിഡാനന്തര സാഹചര്യവും പത്ര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. ഗവൺമെൻ്റുകളുടെ ഭാഗത്ത് നിന്ന് മതിയായതരത്തിലുള്ള ഒരു പരിഗണനയും സംസ്ഥാനത്തെ പത്ര ഏജൻ്റുമാർക്ക് ഇന്നോളം ലഭിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ക്രമാതീതമായ ഇന്ധന വില വർദ്ധനവ് കാരണം വിതരണ മേഖല കടുത്ത സാമ്പത്തിക നഷ്ടത്തിലാണ്.

ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഏജൻ്റുമാർക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ന്യൂസ് പേപ്പർ ഏജന്റ്‌സ് അസ്സോസിയേഷൻ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകിയത്.

ഇതിൻ്റെ ഫലമായി 2021 - 22 ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ബഹു ധനമന്ത്രി പത്ര ഏജൻ്റുമാർക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു എന്നാൽ ബഡ്‌ജറ്റ് പ്രഖ്യാപനത്തിനപ്പുറം ധനകാര്യ വകുപ്പിൽ നിന്ന് ഇക്കാര്യത്തിൽ അനുകൂലമായ ഒരു സമീപനവും തുടർന്നുണ്ടാകുന്നില്ല എന്നത് ഖേദകരമാണ്.

മന്ത്രിമാരും എംഎൽഎമാരും വഴി പ്രഖ്യാപിച്ച സബ്സിഡി നൽകണമെന്ന് പല ഘട്ടങ്ങളിലായി ബഹു: ധനകാര്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ അനുകൂലമായ സമീപനം അല്ല ധനകാര്യ വകുപ്പ് സ്വീകരിച്ചുവരുന്നത്.

ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും പത്ര ഏജന്റുമാർക്ക് ക്ഷേമനിധി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പത്ര ഏജന്റുമാർ ഒക്ടോബർ 25 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനം 2023 ജനുവരി 27 ന് കോഴിക്കോട്ട് വെച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ വയനാട് , സെക്രട്ടറി ചേക്കു കരിപ്പൂർ , തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ നായർ , സെക്രട്ടറി അരുൺ നായർ , കൊല്ലം ജില്ലാ പ്രസിഡണ്ട്രാമചന്ദ്രൻ നായർ കൊല്ലം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Welfare fund for newspaper agents to be implemented - Newspaper Agents Association

Next TV

Related Stories
#KKShailaja |‘കൊവിഡ് കള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്‌ക്കെതിരെ വ്യക്തിയധിക്ഷേപം

Apr 24, 2024 09:57 PM

#KKShailaja |‘കൊവിഡ് കള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്‌ക്കെതിരെ വ്യക്തിയധിക്ഷേപം

സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍...

Read More >>
#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Apr 24, 2024 09:45 PM

#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും...

Read More >>
#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

Apr 24, 2024 09:10 PM

#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന്...

Read More >>
#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

Apr 24, 2024 09:02 PM

#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

അരൂർ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അനന്തര നടപടികൾ...

Read More >>
#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

Apr 24, 2024 08:35 PM

#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍...

Read More >>
#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

Apr 24, 2024 08:09 PM

#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ...

Read More >>
Top Stories










GCC News