വിഷം കഴിക്കുന്ന സെല്‍ഫി എടുത്ത് വീട്ടിലേക്കയച്ച്‌ യുവാവ്; പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിഷം കഴിക്കുന്ന സെല്‍ഫി എടുത്ത് വീട്ടിലേക്കയച്ച്‌ യുവാവ്; പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sep 30, 2022 03:46 PM | By Vyshnavy Rajan

മംഗളൂരു : വിഷം കഴിക്കുന്ന സെല്‍ഫി എടുത്ത് വീട്ടിലേക്കയച്ച്‌ യുവാവ്. ഹാസന്‍ ജില്ലയില്‍ അറക്കലഗുഡു രമാനാഥപുരത്തെ സുനില്‍ കുമാര്‍ ആണ് കടുംകൈ ചെയ്തത്. ഭാര്യയോട് പിണങ്ങിയതിന് പിന്നാലെ വനമേഖലയില്‍ കയറി വിഷം കഴിക്കുകയായിരുന്നു.

മംഗളൂരു ധര്‍മ്മസ്ഥല പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ സമയോചിത ഇടപെടലിലൂടെയാണ് യുവാവി​ന്റെ ജീവന്‍ ബാക്കിയായത്. വിഷം കഴിക്കുന്ന രംഗം മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുത്ത് ഇയാള്‍ കുടുംബാംഗങ്ങള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു.

ഇത് കൈമാറി കിട്ടിയതിന് പിന്നാലെ ധര്‍മ്മസ്ഥല എസ്.ഐയും സംഘവും സ്ഥലത്തെത്തി. വനമേഖലയില്‍ അരിച്ചുപെറുക്കിയ പൊലീസ് സംഘം മഹാത്മാഗാന്ധി സര്‍ക്ക്ളില്‍ നിന്ന് വളരെ ഉയരത്തില്‍ കാട്ടില്‍ അര്‍ധബോധാവസ്ഥയിലാണ് യുവാവിനെ കണ്ടെത്തിയത്.

ഉടന്‍ പൊലീസ് വാഹനത്തില്‍ ഉജ്റെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടില്‍ പാദരക്ഷ കട നടത്തുന്ന സുനിലിന് ഭാര്യയും മൂന്ന് മാസം പ്രായമുള്ള മകനുമുണ്ട്.

A young man took a selfie of himself and sent it home; The police reached the spot and admitted him to the hospital

Next TV

Related Stories
#NarendraModi  |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

Mar 29, 2024 04:14 PM

#NarendraModi |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

കുട്ടികള്‍ റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും കേസില്‍ സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് സായ് ബാബ വിദ്യാലയം...

Read More >>
#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

Mar 29, 2024 03:55 PM

#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ഇതിനു പിന്നാലെയാണ് ഐഎൽഎയുടെ റിപ്പോർട്ട് പുറത്തുവന്നത്. ആഗോള നിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ...

Read More >>
#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

Mar 29, 2024 03:02 PM

#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം...

Read More >>
#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

Mar 29, 2024 02:43 PM

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത്...

Read More >>
#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

Mar 29, 2024 12:56 PM

#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും...

Read More >>
#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും

Mar 29, 2024 12:28 PM

#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും

കണ്ടക്ടർ എത്തി മാറിയിരിക്കാൻ ആവശ്യപ്പെടുകയും കാരണം തിരക്കിയപ്പോൾ ബസിൽ നിന്ന് ഇറങ്ങിപ്പോകാനും പറഞ്ഞു....

Read More >>
Top Stories