പോപ്പുലര്‍ ഫ്രണ്ട് നിരോധനം നടപ്പിലാക്കാനുള്ള സംസ്ഥാനത്തെ നടപടികൾ തുടരുന്നു

പോപ്പുലര്‍ ഫ്രണ്ട് നിരോധനം നടപ്പിലാക്കാനുള്ള സംസ്ഥാനത്തെ നടപടികൾ തുടരുന്നു
Sep 30, 2022 02:23 PM | By Vyshnavy Rajan

തിരുവനന്തപുരം : കേന്ദ്രവിജ്ഞാപനപ്രകാരമുള്ള പോപ്പുലര്‍ ഫ്രണ്ട് നിരോധനം നടപ്പിലാക്കാൻ സംസ്ഥാന പൊലീസിന്‍റെ നടപടികൾ തുടരുന്നു. പോപ്പുലര്‍ ഫണ്ടിൻ്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകൾ സീൽ ചെയ്യുന്നത് തുടരുകയാണ്.

നിരോധിത സംഘടനകളുടെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിക്കും. നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങൾക്ക് സാന്പത്തിക സഹായം നൽകുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.

അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പ്രവര്‍ത്തകരെ നിരീക്ഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പൊലീസ് പരിശോധന നടത്തി. റവന്യു ഉദ്യോഗസ്‌ഥരും സംഘത്തിൽ ഉണ്ടായിരുന്നു. ഓഫിസ് സീൽ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പരിശോധന.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്നു യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് സ്‌ഥലം. 17 സെൻ്റ് സ്‌ഥലം 2016-ലാണ് വാങ്ങിയത്. 35 ചതുരശ്ര മീറ്റർ വീടിനുള്ള പെർമിറ്റിൽ ആണ് ഓഫിസ് കെട്ടിടവും ഓഡിറ്ററിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട്‌ സംഘം ജില്ല പോലിസ് മേധാവിക്ക് കൈമാറും എൻഐഎ ഉദ്യോഗസ്‌ഥരും ഓഫിസ് പരിശോധിക്കാൻ എത്തിയേക്കും.

അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേനന്ദ്ര അറിയിച്ചു.നിരോധനത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ പോപുലർ ഫ്രണ്ടിന് എതിരെ നടപടികൾ തുടങ്ങി. കേരളത്തിനും മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും പുറമെ ഉത്തരാഖണ്ഡിലും പിഎഫ്ഐ നിരോധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പരിശോധനകളും അറസ്റ്റും തുടരുകയാണ്.

The state continues to implement the ban on the Popular Front

Next TV

Related Stories
#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

Apr 19, 2024 01:46 PM

#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് കാക്കൂരിൽ പറഞ്ഞു....

Read More >>
#beaten |  'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

Apr 19, 2024 01:38 PM

#beaten | 'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ്...

Read More >>
#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

Apr 19, 2024 01:17 PM

#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം...

Read More >>
#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Apr 19, 2024 12:46 PM

#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ...

Read More >>
#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

Apr 19, 2024 12:33 PM

#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ കോടതിയില്‍ പറഞ്ഞു....

Read More >>
#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

Apr 19, 2024 12:20 PM

#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

അന്വേഷണ ഏജൻസികൾക്ക് നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ വകുപ്പുണ്ടോ?ചിലരെ രാത്രി വൈകുന്നത് വരെയാണ്...

Read More >>
Top Stories