തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭ​ഗവത്

തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭ​ഗവത്
Sep 30, 2022 12:47 PM | By Vyshnavy Rajan

തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭ​ഗവത്. തമോ​ഗുണം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അക്രമസ്വഭാവം അധികമുള്ള ആഹാരം കഴിക്കുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദില്ലിയിൽ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വ്യക്തിത്വവികാസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭ​ഗവത്.

നിങ്ങൾ തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ, അത് നിങ്ങളെ തെറ്റായ മാർ​ഗത്തിലേക്ക് നയിക്കും. തമോ​ഗുണമുള്ള ഭക്ഷണം കഴിക്കരുത്. ക്രമസ്വഭാവത്തിന് വഴിവെക്കുന്ന ഭക്ഷണം കഴിക്കരുത്. മോഹൻ ഭ​ഗവതിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

മാംസാഹാരങ്ങൾ ഉൾപ്പെടുന്നത് തമോ​ഗുണഭക്ഷണ പട്ടികയിലാണ്. പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലുമുള്ള മാംസാഹാരികളെ താരതമ്യം ചെയ്തും അദ്ദേഹം സംസാരിച്ചു. ലോകത്തെവിടെയും ഉള്ളതുപോലെ മാംസാഹാരം കഴിക്കുന്നവർ ഇവിടെയുമുണ്ട്. പക്ഷേ, ഇവിടെ മാംസാഹാരം കഴിക്കുന്നവർ അതിന് ചില സംയമനങ്ങൾ പാലിക്കുന്നുണ്ട്, ചില നിയമങ്ങൾ സ്വയം പിന്തുടരുന്നുണ്ട്.

ശ്രാവൺ മാസത്തിൽ ഇവിടെയുള്ളവർ മാംസാഹാരം കഴിക്കില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവർ മത്സ്യമാംസാദികൾ കഴിക്കില്ല. അദ്ദേഹം പറഞ്ഞു. രാജ്യം നവരാത്രി ആഘോഷങ്ങളിലായിരിക്കുമ്പോഴാണ് മോഹൻ ​ഭ​ഗവതിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. നവരാത്രിക്ക് നോമ്പു നോൽക്കലും ഉപവാസവും മാംസാഹാരം വർജിക്കലും പതിവാണ്. ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ് എന്നും മോഹൻ ഭ​ഗവത് അഭിപ്രായപ്പെട്ടു. ശ്രീലങ്കയെയും മാലിദ്വീപിനെയും പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിച്ചത് ഇന്ത്യയാണ്.

മറ്റ് രാജ്യങ്ങൾ അപ്പോൾ അവരുടെ കച്ചവടതന്ത്രങ്ങൾ നടപ്പാക്കാനാണ് നോക്കിയത്. എന്താണ് ഇന്ത്യ ചെയ്യുന്നത്? ആത്മീയതയിലൂന്നി ജീവിക്കാനാണ് സ്വന്തം ജീവിതം കൊണ്ട് ഇന്ത്യ കാണിച്ചുകൊടുക്കുന്നത്. അഹംഭാവം ഒഴിവാക്കിയുള്ള ജീവിതശൈലിയാണതെന്നും മോഹൻ ഭ​ഗവത് അഭിപ്രായപ്പെട്ടു.

RSS chief Mohan Bhagwat asked to give up wrong diet

Next TV

Related Stories
#RahulGandhi | രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ: പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്? - രാഹുൽ ഗാന്ധി

Apr 18, 2024 02:15 PM

#RahulGandhi | രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ: പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്? - രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്സഭയില്‍...

Read More >>
#pinarayivijayan |  കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാര്‍.എന്ത് വിരോധാഭാസമാണ് -പിണറായി വിജയന്‍

Apr 18, 2024 11:22 AM

#pinarayivijayan | കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാര്‍.എന്ത് വിരോധാഭാസമാണ് -പിണറായി വിജയന്‍

വർഗീയ നീക്കങ്ങൾക്കെതിരെ ശബ്ദം ഉയരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയിൽ പരാമർശം...

Read More >>
#GhulamNabiAzad | ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാൻ രാഹുൽ ഗാന്ധി മടിക്കുന്നതെന്തിന്? വിമർശനവുമായി ഗുലാം നബി ആസാദ്

Apr 18, 2024 10:46 AM

#GhulamNabiAzad | ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാൻ രാഹുൽ ഗാന്ധി മടിക്കുന്നതെന്തിന്? വിമർശനവുമായി ഗുലാം നബി ആസാദ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി സീറ്റിൽ ആസാദ് മത്സരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പിൻമാറി. ആസാദ് ബി.ജെ.പിയുടെ...

Read More >>
#RevanthReddy | അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി മോദിയുമായി സന്ധി ചെയ്തു- രേവന്ത് റെഡ്ഢി

Apr 17, 2024 09:57 PM

#RevanthReddy | അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി മോദിയുമായി സന്ധി ചെയ്തു- രേവന്ത് റെഡ്ഢി

മണിപ്പൂരിനെ ചേർത്ത് പിടിച്ചത് രാഹുൽ ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പി.സി അബ്ദുല്ല...

Read More >>
#kkshailaja | ‘വ്യക്തിഹത്യ നുണബോംബെന്ന സതീശന്റെ ആരോപണത്തിൽ ജനം മറുപടി പറയും’: കെ കെ ശൈലജ

Apr 17, 2024 07:23 PM

#kkshailaja | ‘വ്യക്തിഹത്യ നുണബോംബെന്ന സതീശന്റെ ആരോപണത്തിൽ ജനം മറുപടി പറയും’: കെ കെ ശൈലജ

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബെന്ന് വി.ഡി. സതീശന്‍...

Read More >>
Top Stories