എ.കെ.ജി സെൻ്റർ ആക്രമണം; ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ

എ.കെ.ജി സെൻ്റർ ആക്രമണം; ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ
Sep 30, 2022 12:07 PM | By Vyshnavy Rajan

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ, പ്രതി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി. കേസിൽ പൊലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറുടേതാണ് സ്കൂട്ടർ എന്നാണ് വിവരം. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്.

കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തത്. എകെജി സെൻറർ ആക്രണക്കേസിലെ പ്രതി ജിതിൻെറ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.

കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 22നാണ് ഏകെജി സെന്റർ ആക്രമണ കേസിൽ ജിതിൻ പിടിയിലായത്.

എകെജി സെൻറർ ആക്രമിക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ് എന്നിവയിൽ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നി കണ്ടെത്തുന്നതിനുവേണ്ടിയാണ് നാലു ദിവസത്തെ കസ്റ്റഡയിൽ വാങ്ങിയത്.

പ്രതി കുറ്റം സമ്മതിച്ച സ്ഥലത്തുനിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷ‍ർട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.

AKG Center Attack; The scooter used by Jitin is in custody

Next TV

Related Stories
#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

Apr 18, 2024 11:12 PM

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Apr 18, 2024 11:04 PM

#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ്...

Read More >>
#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 18, 2024 11:01 PM

#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ...

Read More >>
#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

Apr 18, 2024 10:50 PM

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി...

Read More >>
#Rahulmamkootathil  |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 18, 2024 10:10 PM

#Rahulmamkootathil |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരെ കൊല്ലാനാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

Read More >>
Top Stories