പാലായിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; പ്രവർത്തകർക്ക് പരുക്ക്

പാലായിൽ  എസ്എഫ്ഐ – എബിവിപി സംഘർഷം; പ്രവർത്തകർക്ക് പരുക്ക്
Sep 29, 2022 03:59 PM | By Vyshnavy Rajan

പാലാ : പാലായിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. പാലായിലെ കോനാട്ടുപാറ പോളിടെക്നിക് കോളജ് പ്രവേശനോത്സവത്തിലായിരുന്നു സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർക്ക് പരുക്കേറ്റു.

കോളജിൽ ഇന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ ആണ്. ഈ പരിപാടിക്കിടെയാണ് ആദ്യം സംഘർഷമുണ്ടായത്. കോളജിനു മുന്നിലെ കവാടത്തിനു മുന്നിൽ വച്ച് എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തല്ലി.

പ്രവേശന പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്ന് എസ്എഫ്ഐ നേതാക്കളടക്കമുള്ള ആളുകൾ ബൈക്കിൽ പോകുന്ന സമയത്ത് കോളജിൽ നിന്ന് മാറി പാലാ സിവിൽ സ്റ്റേഷനു മുമ്പിൽ വച്ച് വാഹനം തടഞ്ഞുനിർത്തി എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ള ആർഎസ്എസ് പ്രവർത്തകരും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു.

ഒരു പറമ്പിൽ വച്ചാണ് ഇവർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത് ഈ ആക്രമണത്തിൽ കോളേജ് യൂണിയൻ ചെയർമാൽ ജോയലും കോളേജിലെ മറ്റു ഭാരവാഹികളായ ആദർശ്, ഉണ്ണി തുടങ്ങിയ ആൾ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

തലയ്ക്കാണ് മർദ്ദനമേറ്റത്. വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുകൂട്ടർക്കും ഈ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ജോയൽ, ആദർശ്, ഉണ്ണി എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്.

സിവിൽ സ്റ്റേഷന്റെ മുൻപിൽ വച്ച് സംഘർഷമുണ്ടായ ഉടൻ തന്നെ പൊലീസ് അവിടെ എത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ അനിഷ്ട സംഭവങ്ങൾ പൊലീസെത്തി ഇരു കൂട്ടരെയും കസ്റ്റഡിയിലെടുത്തു.

SFI – ABVP clash in Pala; Workers injured

Next TV

Related Stories
#arrest |  കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

Mar 28, 2024 03:50 PM

#arrest | കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

വില്‍പ്പനക്കായി സംഭരിച്ചുവെച്ചിരുന്ന 14.530 ലിറ്റര്‍ മദ്യവും...

Read More >>
#death |  പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Mar 28, 2024 03:48 PM

#death | പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും ചേര്‍ന്ന് തീ അണച്ച് രാജേഷിനെ ആലത്തൂര്‍താലൂക്കാശുപത്രിയില്‍...

Read More >>
#ShashiTharoor | മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

Mar 28, 2024 03:30 PM

#ShashiTharoor | മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന...

Read More >>
#lottery |ഇന്നത്തെ ലക്ഷാധിപതി ആര് ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 28, 2024 03:27 PM

#lottery |ഇന്നത്തെ ലക്ഷാധിപതി ആര് ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#chemicaloilattack | കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Mar 28, 2024 03:17 PM

#chemicaloilattack | കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്....

Read More >>
Top Stories