കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി

കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി
Sep 29, 2022 02:24 PM | By Vyshnavy Rajan

കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്.

യൂണിഫോം ധരിച്ചില്ല എന്നതിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് വച്ച് റാഗ് ചെയ്തത് എന്നാണ് പരാതി. സ്കൂളിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിൽ വച്ചാണ് സംഭവം നടന്നത്.

വിദ്യാർത്ഥിയെ തടഞ്ഞുവച്ച സീനിയര്‍ വിദ്യാര്‍ത്ഥികൾ കുട്ടിയോട് സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് കുട്ടി വിസമ്മതിച്ചതോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം സ്കൂളിൽ വൈകി ചേർന്നതിനാൽ യൂണിഫോം ലഭിച്ചിരുന്നില്ലെന്നും ഇതാണ് സാധാരണ വസ്ത്രം ധരിക്കാനുള്ള കാരണമെന്നുമാണ് യൂണിഫോം ധരിക്കാത്തതിന് വിദ്യാർത്ഥി നൽകുന്ന വിശദീകരണം.

ചൊവ്വാഴ്ച വൈകുന്നേരമാണ് റാഗിങ് നടന്നതെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്. രക്ഷിതാവിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kasargod Plus One student complained of ragging by senior students

Next TV

Related Stories
#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

Mar 28, 2024 10:49 PM

#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക്...

Read More >>
#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

Mar 28, 2024 09:57 PM

#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

പ്രവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രവാസി കുടുംബങ്ങളുടെ...

Read More >>
#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

Mar 28, 2024 09:31 PM

#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ...

Read More >>
#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

Mar 28, 2024 09:30 PM

#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ...

Read More >>
#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

Mar 28, 2024 09:22 PM

#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ്...

Read More >>
#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

Mar 28, 2024 09:02 PM

#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്...

Read More >>
Top Stories