യുവനടിമാർക്ക് എതിരായ ലൈംഗിക അതിക്രമം: കണ്ടാലറിയാവുന്ന 2പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

യുവനടിമാർക്ക് എതിരായ ലൈംഗിക അതിക്രമം: കണ്ടാലറിയാവുന്ന 2പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Sep 29, 2022 07:23 AM | By Susmitha Surendran

കോഴിക്കോട് : സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസ്സെടുത്തു.

രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് നിർദേശിച്ചു. കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്.

സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ഥ സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസ്സുകളെടുത്തത്.

സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് ഉടൻ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാൾ അധികൃതരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാൾ കോഴിക്കോട്ടുകാരനെന്നാണ് വിവരം.

ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കൂടുതൽ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും കൈമാറാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്

Sexual assault against young actresses: Case under non-bailable section against 2 known witnesses

Next TV

Related Stories
#ksrtc|പരിഷ്കാരങ്ങൾ ഏറ്റു :കെഎസ്ആർടിസിക്കിത് ചരിത്ര റെക്കോർഡ്

Apr 19, 2024 05:42 PM

#ksrtc|പരിഷ്കാരങ്ങൾ ഏറ്റു :കെഎസ്ആർടിസിക്കിത് ചരിത്ര റെക്കോർഡ്

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ നടത്തുന്ന പരിഷ്കാരങ്ങൾ ഫലം...

Read More >>
#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്

Apr 19, 2024 05:39 PM

#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്

വീട്ടിലെ അട‌ുക്കളയിൽവച്ചാണ് ക്രൂരകൃത്യം നടന്നത്. ഗുരുതര പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ...

Read More >>
#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Apr 19, 2024 05:34 PM

#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ഉദ്യോഗസ്ഥർ റാന്നി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ...

Read More >>
#accident | സ്‌കൂട്ടര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; 52-കാരന് ദാരുണാന്ത്യം

Apr 19, 2024 05:26 PM

#accident | സ്‌കൂട്ടര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; 52-കാരന് ദാരുണാന്ത്യം

സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കെത്താൻ കഴിയാതെ...

Read More >>
#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Apr 19, 2024 04:14 PM

#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ്...

Read More >>
Top Stories