കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്

കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
Sep 28, 2022 01:58 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്.

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ പുതിയ വെല്ലുവിളി മറികടക്കാൻ തയ്യാറെടുക്കുകയാണ്.

ഇരു ടീമുകളും ഇന്നലെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി. ഉച്ചവരെ ദക്ഷിണാഫ്രിക്കയും ഉച്ചകഴിഞ്ഞ്‌ ഇന്ത്യന്‍ ടീമുമാണ്‌ പരിശീലിച്ചത്. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി, ഇരു ടീമിനും ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള അവസാന പരമ്പരയാണിത്.

മാത്രമല്ല നാല് മാസത്തിനിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പരമ്പരയാണിതെന്നതും ശ്രദ്ധേയമാണ്. ഈ വർഷം ജൂണിൽ അഞ്ച് മത്സരങ്ങൾ കളിക്കാൻ ആഫ്രിക്കൻ ടീം ഇന്ത്യയിലെത്തി.

തുടർന്ന് പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു. ഒരു മത്സരത്തിൽ ഫലമുണ്ടായില്ല. ഇരുടീമുകളും തമ്മിലുള്ള അവസാന രണ്ട് പരമ്പരകളും സമനിലയിൽ അവസാനിച്ചത് യാദൃശ്ചികമാണ്.

ഈ വർഷം ജൂണിന് മുമ്പ്, 2019 സെപ്റ്റംബറിൽ, ഇന്ത്യയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി. ഇരു ടീമുകളും തമ്മിൽ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. എട്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക ജയിച്ചു. അതേസമയം ഒരു മത്സരത്തിൽ ഫലമുണ്ടായില്ല.

Cricket Puram today in Kariyavattam; India-South Africa first T20 today

Next TV

Related Stories
റിക്കി പോണ്ടിങ്ങിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Dec 2, 2022 04:50 PM

റിക്കി പോണ്ടിങ്ങിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റിക്കി പോണ്ടിങ്ങിന് നെഞ്ചുവേദന; ആശുപത്രിയിൽ...

Read More >>
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

Dec 2, 2022 08:39 AM

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ...

Read More >>
പാകിസ്താൻ പര്യടനത്തിനിറങ്ങിയ താരങ്ങൾക്ക് ദേഹാസ്വസ്ഥ്യം

Nov 30, 2022 01:29 PM

പാകിസ്താൻ പര്യടനത്തിനിറങ്ങിയ താരങ്ങൾക്ക് ദേഹാസ്വസ്ഥ്യം

പാകിസ്താൻ പര്യടനത്തിനിറങ്ങിയ താരങ്ങൾക്ക്...

Read More >>
ബ്രസീലിന്  തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

Nov 25, 2022 07:16 PM

ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം...

Read More >>
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

Nov 23, 2022 07:23 PM

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി...

Read More >>
അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

Nov 22, 2022 06:04 PM

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച്...

Read More >>
Top Stories