പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതം; ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരും മാറ്റി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതം; ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരും മാറ്റി
Sep 28, 2022 11:54 AM | By Vyshnavy Rajan

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായത്.

നിരോധന ഉത്തരവ് പുറത്ത് വന്നതോടെ സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരും മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള 'പിഎഫ്ഐ പ്രസ് റിലീസ്' എന്ന ഗ്രൂപ്പിന്‍റെ പേരാണ് 'പ്രസ് റിലീസ്' എന്ന് ചുരുക്കിയത്.

രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്.

ഒപ്പം ചില സംസ്ഥാനങ്ങള്‍ നിരോധന ആവശ്യം ഉന്നയിച്ചതും നിര്‍ണായകമായി. നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Popular Front of India website down; The name of the official WhatsApp group has been changed

Next TV

Related Stories
#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രെമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

Mar 28, 2024 06:01 PM

#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രെമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. ഇതു പൊലീസ് ഉദ്യോഗസ്‌ഥർ തടഞ്ഞു. രമേശിനെ കോടതിയിൽനിന്നു...

Read More >>
#death | ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Mar 28, 2024 05:12 PM

#death | ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം...

Read More >>
#sexualasult |  പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

Mar 28, 2024 04:47 PM

#sexualasult | പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എം. ഗീത...

Read More >>
#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Mar 28, 2024 04:44 PM

#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ...

Read More >>
#robbed  |  എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

Mar 28, 2024 04:34 PM

#robbed | എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന്...

Read More >>
#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

Mar 28, 2024 04:34 PM

#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരി ഓയിൽ ഒഴിച്ച...

Read More >>
Top Stories