പോപ്പുലര്‍ ഫ്രണ്ട് നിരോധനം; നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദന്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദന്‍
Sep 28, 2022 10:49 AM | By Vyshnavy Rajan

കണ്ണൂര്‍ : പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു.വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരണം ആലോചിച്ച ശേഷം മാത്രമെന്ന് പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ദില്ലിയില്‍ വ്യക്തമാക്കി, ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്‍റണി പറഞ്ഞുയഅക്രമസംഭവങ്ങൾ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം

.നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും.നിരോധിക്കുകയാണെങ്കിൽ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകൾ ഉണ്ടെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

'വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം' നിരോധനം കൊണ്ട് മാത്രം കാര്യമില്ല - പ്രതിപക്ഷ നേതാവ്

മലപ്പുറം : പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല .വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം.ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്നതില്‍ ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെ കുറ്റക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീതയും ഒരുപോലെ എതിര്‍ക്കണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. അതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭൂരിപക്ഷ വര്‍ഗീയതെയും ന്യൂനപക്ഷ വര്‍ഗീയതെയും എതിര്‍ക്കുന്നവരാണെന്നും ചെന്നിത്തല വ്യക്തമാക്കി.

വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് അധികാരത്തിലെത്തുന്ന എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് എല്ലാ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

Prohibition of Popular Front; MV Govindan said that the Central Committee will announce its position

Next TV

Related Stories
ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ

Dec 2, 2022 06:46 PM

ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ

ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ...

Read More >>
ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Dec 2, 2022 05:00 PM

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും...

Read More >>
കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Dec 2, 2022 04:54 PM

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

Read More >>
ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

Dec 2, 2022 03:10 PM

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി...

Read More >>
പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

Dec 2, 2022 02:00 PM

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി...

Read More >>
അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

Dec 2, 2022 01:57 PM

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര...

Read More >>
Top Stories