'വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം' നിരോധനം കൊണ്ട് മാത്രം കാര്യമില്ല - പ്രതിപക്ഷ നേതാവ്

'വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം' നിരോധനം കൊണ്ട് മാത്രം കാര്യമില്ല - പ്രതിപക്ഷ നേതാവ്
Sep 28, 2022 10:16 AM | By Vyshnavy Rajan

മലപ്പുറം : പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല .വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം.ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വര്‍ഗീയത ആളിക്കത്തിക്കുന്നതില്‍ ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെ കുറ്റക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീതയും ഒരുപോലെ എതിര്‍ക്കണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. അതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭൂരിപക്ഷ വര്‍ഗീയതെയും ന്യൂനപക്ഷ വര്‍ഗീയതെയും എതിര്‍ക്കുന്നവരാണെന്നും ചെന്നിത്തല വ്യക്തമാക്കി.

വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് അധികാരത്തിലെത്തുന്ന എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് എല്ലാ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

'Communal forces should be kept where they should be kept' ban alone does not matter - Leader of Opposition

Next TV

Related Stories
#ksrtc|പരിഷ്കാരങ്ങൾ ഏറ്റു :കെഎസ്ആർടിസിക്കിത് ചരിത്ര റെക്കോർഡ്

Apr 19, 2024 05:42 PM

#ksrtc|പരിഷ്കാരങ്ങൾ ഏറ്റു :കെഎസ്ആർടിസിക്കിത് ചരിത്ര റെക്കോർഡ്

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ നടത്തുന്ന പരിഷ്കാരങ്ങൾ ഫലം...

Read More >>
#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്

Apr 19, 2024 05:39 PM

#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്

വീട്ടിലെ അട‌ുക്കളയിൽവച്ചാണ് ക്രൂരകൃത്യം നടന്നത്. ഗുരുതര പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ...

Read More >>
#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Apr 19, 2024 05:34 PM

#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ഉദ്യോഗസ്ഥർ റാന്നി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ...

Read More >>
#accident | സ്‌കൂട്ടര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; 52-കാരന് ദാരുണാന്ത്യം

Apr 19, 2024 05:26 PM

#accident | സ്‌കൂട്ടര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; 52-കാരന് ദാരുണാന്ത്യം

സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കെത്താൻ കഴിയാതെ...

Read More >>
#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Apr 19, 2024 04:14 PM

#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ്...

Read More >>
Top Stories