നാദാപുരത്ത് തേനീച്ചയുടെ അക്രമം; വേറ്റുമ്മലിൽ വ്യാപാരിക്ക് സാരമായ പരിക്ക്

നാദാപുരത്ത്  തേനീച്ചയുടെ അക്രമം; വേറ്റുമ്മലിൽ വ്യാപാരിക്ക് സാരമായ പരിക്ക്
Sep 26, 2022 11:34 PM | By Vyshnavy Rajan

കോഴിക്കോട് : നാദാപുരം തൂണേരിയിൽ തേനീച്ചയുടെ ആക്രമണം. ദേഹമാസകലം കുത്തേറ്റ വ്യാപാരിക്ക് സാരമായ പരിക്ക് ,ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയ നിരവധി പേർക്ക് കുത്തേറ്റു.

വ്യാപാരി ഉൾപ്പെടെ ആറ് പേർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇരിങ്ങണ്ണൂർ പച്ചക്കറി വ്യാപാരി വേറ്റുമ്മലിലെ കളരി കണ്ടി വേണു (70) വിനെയാണ് പെരുംന്തേനീച്ചകൾ അക്രമിച്ചത് .

പുറയേരി താഴെ വയലിൽ വെച്ചാണ് സംഭവം . ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് തേനീച്ചകൾ പൊതിഞ്ഞ് അക്രമിച്ചത്. ബഹളം കേട്ട് രക്ഷിക്കാൻ എത്തിയവർക്കാണ് കുത്തേറ്റത്.

പുറേരി പവിത്രൻ, ചന്ദ്രി, തുടങ്ങി ആറ് പേർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഓട്ടോ ഡ്രൈവർ തട്ടാൻ്റെ പുത്തൻ പുരയിൽ രജ്ജിത്തിൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് വേണുവിനെ രക്ഷിക്കാനായത്.

രക്തസമ്മർദ്ദം കൂടി ഗുരുതരാവസ്ഥയിലായ വേണുവിനെ ആബുലൻസിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യാത്രാമധ്യേ തേനീച്ചയുടെ അമ്പുകൾ നീക്കം ചെയ്ത് നൽകിയ പ്രാഥമിക ചികിത്സ ഫലം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. വേണു അപകടനില തരണം ചെയ്തിട്ടുണ്ട്.

Bee violence in Nadapuram; The trader was seriously injured in the chase

Next TV

Related Stories
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

Nov 27, 2022 10:55 PM

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞ സഭ പ്രതിനിധികളുമായി പൊലീസ്...

Read More >>
Top Stories