22കാരിയായ യുവതിയെ ഭർത്താവിന്റെ കൂട്ടബലാത്സം​ഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ.

22കാരിയായ യുവതിയെ ഭർത്താവിന്റെ  കൂട്ടബലാത്സം​ഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ.
Sep 26, 2022 10:53 PM | By Vyshnavy Rajan

മേദിനി ന​ഗർ : ഗർഭിണിയായ 22കാരിയായ യുവതിയെ ഭർത്താവിന്റെ കൂട്ടബലാത്സം​ഗം ചെയ്തു, ആറ് പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ബകോരിയ ഭലുവാഹി വാലിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

പലാമു ജില്ലയിലെ പഥാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭർതൃവീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് യുവതി ശനിയാഴ്ച രാത്രി കാൽനടയായി ലത്തേഹാർ ജില്ലയിലെ മണിക പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തന്റെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയ ഭർത്താവ്, ഇക്കാര്യം അറിഞ്ഞതോടെ ഭാര്യയെ അന്വേഷിക്കാൻ ഒരു ബന്ധുവിനേയും കൂട്ടി ബൈക്കിൽ പുറപ്പെട്ടു. രാത്രി എട്ടു മണിയോടെ സത്ബർവ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത- 39ലൂടെ യുവതി നടന്നുപോകുന്നത് ഇവർ കണ്ടു.

യുവതിയോട് വീട്ടിലേക്ക് തിരിച്ചുവരാൻ പറഞ്ഞുകൊണ്ടിരിക്കെ ആറ് പേർ മോട്ടോർ സൈക്കിളിൽ എത്തി തന്നേയും ബന്ധുവിനെയും ക്രൂരമായി മർദിക്കുകയും ഭാര്യയെ അടുത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് ഭർത്താവിന്റെ മൊഴിയിൽ പറയുന്നു.

ആറ് പ്രതികളിൽ രണ്ടു പേരെ തനിക്ക് അറിയാമെന്നും ഭർത്താവ് പറഞ്ഞു. പ്രതികളുടെ ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ബന്ധു ബോധരഹിതനാവുകയും ചെയ്തു. തുടർന്ന് ഭാര്യയെ അന്വേഷിച്ച് ചെന്നപ്പോൾ പ്രതികൾ അവളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു എന്നും ഭർത്താവ് പൊലീസിനോടു പറഞ്ഞു.

പോകുന്നവഴി അവരുടെ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇതോടെ യുവതി സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ അവളെ രക്ഷിക്കുകയും പ്രതികളിൽ രണ്ടുപേരെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ ബാക്കിയുള്ളവർ രക്ഷപ്പെട്ടു. രണ്ടു പേരുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തിയതായും മറ്റ് നാല് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായും എസ്പി ചന്ദൻകുമാർ സിൻഹ പറഞ്ഞു.

A 22-year-old woman was gang-raped by her husband; Six people were arrested.

Next TV

Related Stories
ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

Nov 23, 2022 07:52 AM

ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

ദില്ലി പാലത്ത് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു...

Read More >>
അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

Nov 22, 2022 11:39 AM

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്;  മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

Nov 22, 2022 09:39 AM

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി...

Read More >>
22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

Nov 22, 2022 09:22 AM

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

Nov 22, 2022 09:17 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ...

Read More >>
മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Nov 22, 2022 09:00 AM

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി...

Read More >>
Top Stories