റഷ്യ വിട്ടയച്ച യുക്രൈൻ സൈനികന്‍റെ ചിത്രം - സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

റഷ്യ വിട്ടയച്ച യുക്രൈൻ സൈനികന്‍റെ ചിത്രം - സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
Sep 26, 2022 09:53 PM | By Vyshnavy Rajan

കീവ് : മാരിയുപോൾ ഉപരോധസമയത്ത് പിടിക്കപ്പെട്ട യുക്രൈന്‍ സൈനികന്‍റെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചയാകുന്നു. സൈനികന്‍റെ തടവിലാക്കപ്പെടുന്നതിന്‍റെ മുമ്പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

കണ്ണീരോടെയല്ലാതെ സൈനികന്‍റെ ഇപ്പോഴത്തെ ചിത്രം ആര്‍ക്കും നോക്കാനാവില്ല. യുക്രൈന്‍ സൈനികനായ മൈഖൈലോ ഡയാനോവിന്‍റെ ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. മെലിഞ്ഞ് വളരെ ദുര്‍ബ്ബലനായ അവസ്ഥയിലാണ് മൈഖൈലോ ഇപ്പോഴുള്ളതെന്ന് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.

മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ വർക്കുകൾ സംരക്ഷിക്കുന്നതിനായി പോരാടുന്നതിനിടെയാണ് മൈഖൈലോ ഡയാനോവ് തടവിലാക്കപ്പെട്ടത്. തുടര്‍ന്ന് മൈഖൈലോയെ ബുധനാഴ്ച രാത്രി വിട്ടയച്ചുവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.


മൈഖൈലോയുടെ മെയില്‍ എടുത്ത ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ക്ഷീണിതനാണെങ്കിലും മൈഖൈലോ സമാധാന ചിഹ്നം കാണിച്ച് കൊണ്ട് പുഞ്ചിരിക്കുന്നതാണ് ആ ചിത്രം. എന്നാൽ സങ്കടകരമായ ഏറ്റവും പുതിയ ഫോട്ടോയിൽ മൈഖൈലോ ഡയനോവിന്റെ കൈയിലും മുഖത്തും പാടുകളും ചതവുകളും നിറഞ്ഞതായി കാണാം.

മരിയുപോളിലെ യുദ്ധത്തെത്തുടർന്ന് കുപ്രസിദ്ധമായ റഷ്യൻ ജയിൽ ക്യാമ്പുകളിൽ നാല് മാസത്തെ തടവിന് ശേഷമാണ് മൈഖൈലോ മോചിതനായത്. മൈഖൈലോ ഡയാനോവിനെ കീവിലെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

The photo of the Ukrainian soldier released by Russia - is being discussed in social media

Next TV

Related Stories
കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Nov 27, 2022 09:21 PM

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി...

Read More >>
50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

Nov 27, 2022 07:45 AM

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയെന്നാണ് വിവരം....

Read More >>
ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

Nov 26, 2022 12:54 PM

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്....

Read More >>
കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റു മരിച്ചു

Nov 24, 2022 07:32 PM

കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റു മരിച്ചു

കാനഡയിൽ ഇന്ത്യൻ വംശജനായ 18 കാരൻ കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്....

Read More >>
കാമുകന്‍റെ വീടിന് പുലര്‍ച്ചെ രണ്ടുമണിക്കെത്തി തീയിട്ട് കാമുകി

Nov 24, 2022 11:29 AM

കാമുകന്‍റെ വീടിന് പുലര്‍ച്ചെ രണ്ടുമണിക്കെത്തി തീയിട്ട് കാമുകി

കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് വീടിന് തീയിട്ട്...

Read More >>
തുര്‍ക്കിയില്‍ തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക് പരുക്ക്

Nov 23, 2022 10:35 PM

തുര്‍ക്കിയില്‍ തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക് പരുക്ക്

തുര്‍ക്കിയില്‍ തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക്...

Read More >>
Top Stories