ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു
Oct 25, 2021 12:18 PM | By Vyshnavy Rajan

ബീജിങ് : നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു. ഡെല്‍റ്റ വകഭേദമാണ് ചൈനയിയെ പലഭാഗത്തും പടര്‍ന്നുപിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം വരാമെന്നും വിദഗ്ധര്‍ പറയുന്നു. വിദേശത്തുനിന്നെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തില്‍ പറഞ്ഞു.

ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗന്‍സു പ്രവിശ്യയിലെ ലാന്‍ഴൗ അടക്കമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയായ എജിനയില്ഡ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി.

ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് നിശ്ചയിച്ച മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു. ഡെല്‍റ്റ വകഭേദം പടരുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിയില്‍ പതിയെ സാമ്പത്തിക രംഗം മുക്തമാകുന്ന സാഹചര്യത്തില്‍ വീണ്ടുമുണ്ടാകുന്ന വ്യാപനം തലവേദനയാണ്. കൊവിഡ് മുക്തമായവരോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരോ മാത്രം ജോലിക്ക് വന്നാല്‍ മതിയെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.

Delta variant; covid is spreading again in China

Next TV

Related Stories
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

Apr 23, 2024 03:13 PM

#arrest |ഒമ്പതു വയസ്സുകാരി ആസ്ത്മ ബാധിച്ച് മരിച്ചു; ചികിത്സ വൈകിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ

കുട്ടിയെ അവഗണിക്കുകയും അപായപ്പെടുത്തുകയും ചെയ്‌തതിന് മാതാപിതാക്കൾക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്....

Read More >>
#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

Apr 23, 2024 01:30 PM

#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

ഒരു ഭീമൻ സ്രാവിന്റെ പിടിയിൽ പെട്ട മകനെ ഒരു വിധത്തിലാണ് തന്റെ ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി മെക്കൽ...

Read More >>
#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

Apr 23, 2024 01:25 PM

#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

ക്രൂരമായ മർദ്ദനത്തിനൊടുവില്‍ യുവതി തന്നെ പിറ്റേദിവസം ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
Top Stories










GCC News