മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍
Sep 26, 2022 06:18 PM | By Vyshnavy Rajan

കണ്ണൂര്‍ : മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍.

കോണ്‍ഗ്രസ് നേതാവ് എം. സി.കുഞ്ഞമ്മദ്, യു. മഹ്‌റൂഫ് എന്നിവരും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായിയുമാണ് അറസ്റ്റിലായത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റിന് ശേഷം മൂന്ന് പേരെയും വിട്ടയച്ചു. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി.

2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെയാണ് പരാതി. മൂന്ന് കോടി ചിലവായ നിര്‍മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കില്‍ കാണിച്ചതെന്നും പരാതിയില്‍ പറയുന്നു.

Mattannur Juma Masjid corruption case; UDF leaders arrested

Next TV

Related Stories
'ഇനിയും കളി ബാക്കിയുണ്ട്' എന്ന് കരഞ്ഞ് പറഞ്ഞത് ചുമ്മാതല്ല; മെസിയുടെ കളി കാണാന്‍ നിബ്രാസ് ഖത്തറിലേക്ക്

Nov 28, 2022 11:25 AM

'ഇനിയും കളി ബാക്കിയുണ്ട്' എന്ന് കരഞ്ഞ് പറഞ്ഞത് ചുമ്മാതല്ല; മെസിയുടെ കളി കാണാന്‍ നിബ്രാസ് ഖത്തറിലേക്ക്

ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയോടേറ്റ തോല്‍വി(1-2) അര്‍ജന്‍റീനന്‍ ആരാധകര്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല....

Read More >>
വിഴിഞ്ഞം നിർമാണം തുടരും, കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

Nov 28, 2022 10:40 AM

വിഴിഞ്ഞം നിർമാണം തുടരും, കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ്...

Read More >>
 ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Nov 28, 2022 10:31 AM

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട്...

Read More >>
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
Top Stories