കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
Sep 26, 2022 05:37 PM | By Vyshnavy Rajan

കൊല്ലം : കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. "ഞാന്‍ നാട്ടില്‍ എത്തുമ്പോള്‍ കൂടും കുടുക്കയും എടുത്ത് പൊയ്ക്കോണം'. നാട്ടില്‍ എത്തുന്നതിനു രണ്ടുദിവസം മുമ്പ് കിഷോര്‍ ലക്ഷ്മിയോട് പറഞ്ഞ വാക്കുകളാണിത്. പിന്നാലെ ഫോണിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തു.

വീട്ടിലെത്തിയ ശേഷം ഭാര്യയെ കാണാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ക്ക് ലക്ഷ്മി മരിച്ചിരിക്കുമെന്ന് ഉറപ്പായിരുന്നു. മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ഭാര്യയെ കാണാനോ മുറി തുറക്കാനോ തയ്യാറാകാതിരുന്നത് ദുരൂഹത വര്‍ധിപ്പിച്ചു.

"ലക്ഷ്മിയുടെ അമ്മ എത്തി കതക് തുറന്നാല്‍ തനിക്ക് പ്രശ്നമുണ്ടാകില്ലെന്ന അതിബുദ്ധിയാണ് ഇയാള്‍ കാട്ടിയത്'. അന്വേഷണ ഉദ്യോഗസ്ഥനായ ചടയമംഗലം എസ്‌എച്ചഒ വി ബിജു പറഞ്ഞു.

കിഷോറിന്റെ അമ്മ, ഇവരുടെ സഹോദരി, കിഷോറിന്റെ അച്ഛന്റെ സഹോദരി എന്നിവര്‍ക്കൊപ്പമാണ് ലക്ഷ്മി താമസിച്ചിരുന്നത്. ഇവരോടൊപ്പം ചേര്‍ന്ന് കിഷോര്‍ ലക്ഷ്മിയെ ഒറ്റപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയോട് സഹകരിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. കിഷോറിന്റെ വീട്ടുകാരുമായി ഒത്തുപോകാന്‍ പലപ്പോഴും ലക്ഷ്മിക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനെച്ചൊല്ലി കിഷോര്‍ നിരന്തരം വഴക്കിട്ടിരുന്നതായി ലക്ഷ്മിയുടെ അമ്മ പറഞ്ഞു.

"അഞ്ചാം ഓണത്തിനാണ് അടൂരില്‍നിന്ന് അവള്‍ ചടയമംഗലത്തെ വീട്ടിലേക്കു വന്നത്. അന്ന് കിഷോറിന്റെ അമ്മയുടെ സഹോദരിയുടെ മകള്‍ക്ക് വിരുന്ന് നല്‍കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പനി കാരണം പാചകം തുടങ്ങാന്‍ വൈകി. ഇതിന്റെ പേരില്‍ വീട്ടിലുള്ളവര്‍ കുറ്റപ്പെടുത്തി.

സഹോദരിയുടെ ഒരു തുള്ളി കണ്ണീര്‍ വീണാല്‍ നിന്റെ പത്തുതുള്ളി കണ്ണീര് വീഴുമെന്ന് പറഞ്ഞ് കിഷോര്‍ ശകാരിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിന് കിഷോര്‍ വരുന്ന ദിവസം എത്താമെന്ന് മകളോട് പറഞ്ഞിരുന്നു. എന്നാല്‍, അവരെല്ലാംകൂടി അമ്മയെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും അതിനാല്‍ പിന്നീട് വന്നാല്‍ മതിയെന്നും ലക്ഷ്മി പറഞ്ഞു'.

അവള്‍ മരിക്കുന്നെങ്കില്‍ മരിച്ചോട്ടെ എന്ന നിലപാടിലായിരുന്നു കിഷോറും ബന്ധുക്കളുമെന്ന് അമ്മ രമ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മരിച്ചില്ലേ പിന്നെയെന്തിന് കൊണ്ടുപോകണമെന്നായിരുന്നു കിഷോറിന്റെ ചോദ്യം.

A woman committed suicide in Kollam; More info out

Next TV

Related Stories
വിഴിഞ്ഞം നിർമാണം തുടരും, കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

Nov 28, 2022 10:40 AM

വിഴിഞ്ഞം നിർമാണം തുടരും, കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ്...

Read More >>
 ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Nov 28, 2022 10:31 AM

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട്...

Read More >>
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
Top Stories