ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി
Sep 26, 2022 05:14 PM | By Vyshnavy Rajan

തമിഴ്നാട് : കമ്പത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്.

പ്രതികള്‍ പോലീസില്‍ കീഴടങ്ങി. മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കമ്ബം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്.

ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാന്‍ സഹായിച്ച വിനാദ് കുമാറിന്‍റെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രകാശിന് വിനാദ് കുമാറിന്‍റെ ഭാര്യ നിത്യയുമായി അവിഹിതമായ ബന്ധം ഉണ്ടായിരുന്നു.

തന്‍റെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നാണ് നിത്യ പോലീസിനോട് പറഞ്ഞത്. ഇത് കണ്ടെത്തിയ വിനോദ് പ്രകാശിനെ വധിക്കാന്‍ പദ്ധതി തയാറാക്കി.

ഇതിനിടെ ഈ മാസം 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ പ്രകാശിന്‍റെ ഭാര്യ കനിമൊഴി പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയിരുന്നു. മൊബൈല്‍ ഫോണിലെ കോളുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ നിത്യയുമായി നിരന്തരം ഏറെ നേരം സംസാരിച്ചിരുന്നതായും കണ്ടെത്തി.

പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസര്‍ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. കണ്ണന്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്.

സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചു. മദ്യ ലഹരിയിലായതോടെ വിനോദ് കുമാര്‍ പ്രകാശിന്‍റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി.

adultery with wife; The auto driver and his wife killed the young man

Next TV

Related Stories
ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

Nov 23, 2022 07:52 AM

ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

ദില്ലി പാലത്ത് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു...

Read More >>
അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

Nov 22, 2022 11:39 AM

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്;  മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

Nov 22, 2022 09:39 AM

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി...

Read More >>
22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

Nov 22, 2022 09:22 AM

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

Nov 22, 2022 09:17 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ...

Read More >>
മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Nov 22, 2022 09:00 AM

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി...

Read More >>
Top Stories