എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ
Sep 26, 2022 05:00 PM | By Vyshnavy Rajan

തിരുവനന്തപുരം : എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതി സ്ഫോടകവസ്തു എറിയുന്ന സമയത്ത് ധിരിച്ചിരുന്ന ടീ ഷര്‍ട്ട് പൊലീസിന് കണ്ടെത്താനായില്ല.

ടീ ഷര്‍ട്ട് കണ്ടെത്താനായില്ലെന്നും വേളി കായലില്‍ പ്രതി ഇത് ഉപേക്ഷിച്ചെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ടീ ഷര്‍ട്ട് വാങ്ങിയ കടയില്‍ പ്രതിയുമായെത്തി പൊലീസ് തെളിവെടുത്തിരുന്നു.

പുലർച്ചെയാണ് ജിതിനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്. പൊലീസ് വാഹനം ഒഴിവാക്കിയായിരുന്നു എകെജി സെന്‍ററില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് പുലർച്ചെ തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

സ്ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം കായലിൽ ഉപേക്ഷിച്ചതായി ജിതിൻ മൊഴി നൽകിയെന്ന് ക്രൈംബാഞ്ച് അറിയിച്ചു. നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു ജിതിന്‍ നേരത്തെ നൽകിയ മൊഴി.

ആക്രമണം നടത്താൻ ഉപയോഗിച്ച സ്കൂട്ടറിനെ കുറിച്ച് സൂചന ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞ ജിതിനെ കോടതി അടുത്ത മാസം ആറുവരെ റിമാൻഡ് ചെയ്തു. നാളെ ജാമ്യാപേക്ഷ പരിഗണിക്കും.

AKG center attack case accused Jithin remanded till 6th of next month

Next TV

Related Stories
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

Nov 27, 2022 10:55 PM

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞ സഭ പ്രതിനിധികളുമായി പൊലീസ്...

Read More >>
Top Stories