കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍  അറസ്റ്റിൽ
Sep 26, 2022 04:44 PM | By Vyshnavy Rajan

പെരുവള്ളൂര്‍ : കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ പോലീസ് പിടിയില്‍. തിരൂര്‍ വളവന്നൂര്‍ സ്വദേശി കുറുകോളില്‍ മുഹമ്മദ് സുഹൈലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഐ.സി.ഡി.എസാണ് തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയത്.

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

അമരാവതി : ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി. പരാതി നൽകാനെത്തിയ ഇരയെയും അമ്മയെയും എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയതോടെ എസ്ഐ അടക്കം നാല് പൊലീസുകാരെ സ്സപെന്‍ഡ് ചെയ്തു.

ആന്ധ്രപ്രദേശിലെ എലൂരുവിലാണ് സംഭവം നടന്നത്. നീതി തേടി ഏലൂരുവിലെ പേഡവേഗി സ്റ്റേഷനിലെത്തിയ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് അപമാനം സഹിക്കവയ്യാതെ ജീവനൊടുക്കിയത്. പരാതി നൽകാനെത്തിയ ഇരയെയും അമ്മയെയും എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപമാനം സഹിക്കവയ്യാതെയാണ് ഇരയും അമ്മയും ജീവനൊടുക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇരുവരും ജീവനൊടുക്കിയതിന് പിന്നാലെ സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാരുടെ വലിയ പ്രതിഷേധം നടക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ ബന്ധമുള്ള യുവാവ് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. നടപടി ആവശ്യപ്പെട്ട് ഈ മാസം 12 ന് എസ്ഐക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിലും അമ്മയും മകളും സ്റ്റേഷനിലെത്തി, നീതി തേടി എസ്ഐയെ കണ്ടു.

എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു മറുപടി. ഇനി സ്റ്റേഷനിലെത്തരുതെന്നും എത്തിയാല്‍ ലോക്കപ്പിലാക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തി. പ്രതീക്ഷ നശിച്ചതോടെ അമ്മയും മകളും ബുധനാഴ്ച ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരവാസ്ഥയിലായ ഇരുവരും വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണം വിവരം പുറത്തിറഞ്ഞതോടെ നാട്ടുകാര്‍ സ്റ്റേഷന് ഉപരോധിച്ച് പ്രതിഷേധിച്ചു.

ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി നടപടി ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവാസനിപ്പിച്ചത്. എസ്ഐ സത്യനാരായണ, എഎസ്ഐ രണ്ട് കോണ്‍സ്റ്റബിള്‍മാരെയും അന്വേഷണവിധേയമായി സ്സ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി. എസ്ഐക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

A 22-year-old man was arrested for raping a teenage girl and making her pregnant

Next TV

Related Stories
ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

Nov 23, 2022 07:52 AM

ദില്ലി പാലത്ത് കൂട്ടക്കൊല,ഒരുകുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു

ദില്ലി പാലത്ത് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു...

Read More >>
അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

Nov 22, 2022 11:39 AM

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ആത്മഹത്യ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്;  മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

Nov 22, 2022 09:39 AM

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച ക്കേസ്; മൂന്ന് പേ‍ർ കൂടി...

Read More >>
22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

Nov 22, 2022 09:22 AM

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ

22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

Nov 22, 2022 09:17 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ...

Read More >>
മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Nov 22, 2022 09:00 AM

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം; അന്യ സംസ്ഥാന തൊഴിലാളി...

Read More >>
Top Stories