കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി
Sep 26, 2022 04:33 PM | By Vyshnavy Rajan

കാസര്‍ഗോഡ് : ബേഡഡുക്കയില്‍ കമ്പാറത്തോട് ശ്യാമളയുടെ മകന്‍ സി. ജിതിനെ (24) കാണാനില്ല. സെപ്റ്റംബര്‍ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുണ്ടംകുഴിയിലേക്ക് പോയതായിരുന്നു. കാണാതാകുമ്പോൾ കറുത്ത ജീന്‍സും കറുത്ത ഫുള്‍ സ്ലീവ് ടീഷർട്ടുമാണ് ധരിച്ചത്.

ഉയരം 185 സെ.മീ. ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി. വിവരം ലഭിക്കുന്നവര്‍ വിളിക്കുക. ഫോണ്‍: 04994 205238, 9497980915.

കോഴിക്കോട് നിന്ന് എത്തിയ പതിനാറുകാരന് മുഖ്യമന്ത്രി നൽകിയ സ്നേഹോപദേശം; സമ്മതം പറഞ്ഞ് ദേവാനന്ദന്‍

തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയിൽ  നിന്ന് ഒരു 16 വയസുകാരൻ കാണാന്‍ എത്തിയിട്ടുണ്ട്, പൊലീസുകാരാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചത്. വായ്പ മുടങ്ങിയോടെ വീട്ടുകാര് ആകെ സങ്കടത്തിലായി.

ഇത് സഹിക്കാനാകാതെയാണ് മുഖ്യമന്ത്രിയെ കണ്ട് സഹായം തേടാന്‍ ദേവാനന്ദന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയത്. കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദ് ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിയത്.

രാത്രി ഒൻപതരയോടെ ക്ലിഫ് ഹൗസിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യമാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് കേട്ട് ഉദ്യോഗസ്ഥര്‍ ഒന്ന് അമ്പരന്നു. ഉടന്‍ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു.

പൊലീസ് ദേവാനന്ദിനോട് കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. ദേവനന്ദന്‍റെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. വായ്പ മുടങ്ങിയതോടെ ഭീഷണിയും ശല്യവുമായി. വീട്ടുകാരുടെ കണ്ണീര് കണ്ട് മനസുനീറിയാണ് വിദ്യാര്‍ത്ഥി കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കാണണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് വേദാനന്ദന് ഉണ്ടായിരുന്നത്.

വീട്ടുകാര് പോലും അറിയാതെയാണ് കുട്ടി കോഴിക്കോട് നിന്ന് തലസ്ഥാനത്ത് എത്തിയതെന്ന് പൊലീസ് മനസിലായി. ഇതോടെ രാത്രി തന്നെ രക്ഷിതാക്കളെ പൊലീസ് വിവരം അറിയിച്ചു. കാര്യങ്ങള്‍ അറിഞ്ഞതോടെ ദേവാനന്ദന്‍റെ അച്ഛന്‍ രാജീവ് രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. ഇരുവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ എല്ലാം പൊലീസ് തന്നെ ഒരുക്കിയിരുന്നു.

ഒടുവില്‍ ദേവാനന്ദന്‍റെ ആവശ്യം അറിഞ്ഞ് മുഖ്യമന്ത്രിയെ കാണാനുള്ള അവസരവും ഒരുങ്ങി. കുട്ടിയെയും അച്ഛനെയും സെക്രട്ടറിയേറ്റിലെ ഓഫീസില്‍ വെച്ച് കാണാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ സങ്കടങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. കടം തീര്‍ക്കാനുള്ള എല്ലാ ഇടപെടലുകളും നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെ ദേവാനന്ദന്‍റെ മുഖം തെളിഞ്ഞു. മുഖ്യമന്ത്രി കുട്ടിക്ക് സ്നേഹത്തോടെ ഉപദേശവും നല്‍കി.

ഇനി ഇങ്ങനെ വീട്ടുകാരെ ഒന്നും അറിയിക്കാതെ ഇറങ്ങി പോകരുത് എന്നായിരുന്നു ഉപദേശം. ഇല്ലെന്ന് ദേവാനന്ദന്‍ ഉറപ്പും നല്‍കി. മുഖ്യമന്ത്രി നല്‍കി ഉറപ്പില്‍ പ്രതീക്ഷയോടെയാണ് ദേവാനന്ദൻ സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങിയത്. പൊലീസുകാര്‍ തന്നെ ദേവാനന്ദനെയും അച്ഛനെയും റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

Kasaragod youth missing complaint

Next TV

Related Stories
#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

Mar 29, 2024 07:21 PM

#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തിൽ...

Read More >>
#custody | പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 07:17 PM

#custody | പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ്...

Read More >>
#PCGeorge | പിസി ജോർജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം, സിപിഎം നേതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്

Mar 29, 2024 06:49 PM

#PCGeorge | പിസി ജോർജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം, സിപിഎം നേതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്

എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം...

Read More >>
#drowning | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 06:38 PM

#drowning | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കുറ്റ്യാടി ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്...

Read More >>
#rain | അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Mar 29, 2024 06:01 PM

#rain | അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

നാളെ പത്തനംതിട്ടയും ഇടുക്കിയും ഒഴികെയുള്ള തെക്കൻ കേരളത്തിലെയും മദ്ധ്യകേരളത്തിലെയും ജില്ലകളിലും മഴ സാധ്യത...

Read More >>
 #arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

Mar 29, 2024 05:24 PM

#arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

ഹൈദ്രോസിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ എക്‌സൈസിന്...

Read More >>
Top Stories