കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നര കിലോയിലധികം സ്വർണവുമായി പിടിയിലായത് കോഴിക്കോട് സ്വദേശി

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നര കിലോയിലധികം സ്വർണവുമായി പിടിയിലായത് കോഴിക്കോട് സ്വദേശി
Sep 26, 2022 02:56 PM | By Vyshnavy Rajan

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

സ്വർണ പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

വടകരയിലെ പോലീസുകാരന്റെ ആത്മഹത്യ ശ്രമം; സ്റ്റേഷന്റെ ചുമതലയുള്ള സി ഐയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

വടകര : വടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സ്റ്റേഷന്റെ ചുമതലയുള്ള സി ഐയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സി ഐയുടെ മാനസിക പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്കാരന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.

പൊലീസ് സ്റേഷന്‍റെ ഒന്നാം നിലയിലെ മുറിയിലെ ഫാനിലാണ് കൊയിലാണ്ടി സ്വദേശിയായ സജിയെന്ന പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് ഓഫിസർ അപകടനില തരണം ചെയ്തു.

സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും മുറിയുടെ വാതിൽ ചവിട്ടി തുറന്നാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. സ്റ്റേഷനിലെ വനിതാ പോലീസുകാർ ഉൾപ്പെടെ സി ഐയുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം നേരിടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞമാസം പോലീസ് കസ്റ്റഡിയിൽ എടുത്ത കല്ലേരി സ്വദേശി സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണ് മരിച്ചതിനെ തുടർന്ന് ഇവിടെയുള്ള മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു. ഇതേ തുടർന്ന് പകരം വന്ന പോലീസുകാരാണ് നിലവിൽ സ്റ്റേഷനിൽ ഉള്ളത്.

മാനസികമായി കടുത്ത രീതിയിൽ പീഡിപ്പിക്കുന്നതായും ജോലിയിൽ നിന്ന് സ്വയം വിരമിക്കാൻ അനുമതി തേടിയപ്പോൾ അഗീകാരം നൽകിയില്ലെന്നും സജീയുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

മാനസിക പീഡനം; വടകരയിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

വടകര : സഹപ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ശബ്ദസന്ദേശം അയച്ചശേഷം വടകരയിൽ പൊലീസ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയായ പോലീസുകാരനെ പരിക്കുകളോടെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

സർവീസിൽ നിന്ന് വിരമിക്കുകയോ ആത്മഹത്യാ ചെയ്യുകയോ മാത്രമാണ് തന്റെ മുൻപിൽ ഉള്ള വഴിയെന്നും സർവീസിൽ നിന്ന് വിരമിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാൽ ജീവനൊടുക്കകയാണെന്നും തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് ശബ്ദസന്ദേശം അയച്ച ശേഷമാണ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.

സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആയത്. 

പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സി ഐയുടെ മാനസിക പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്കാരന്റെ ബന്ധുക്കൾ ആരോപിച്ചു. പൊലീസ് സ്റേഷന്‍റെ ഒന്നാം നിലയിലെ മുറിയിലെ ഫാനിലാണ് കൊയിലാണ്ടി സ്വദേശിയായ സജിയെന്ന പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചത്.

സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും മുറിയുടെ വാതിൽ ചവിട്ടി തുറന്നാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. സ്റ്റേഷനിലെ വനിതാ പോലീസുകാർ ഉൾപ്പെടെ സി ഐയുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം നേരിടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞമാസം പോലീസ് കസ്റ്റഡിയിൽ എടുത്ത കല്ലേരി സ്വദേശി സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണ് മരിച്ചതിനെ തുടർന്ന് ഇവിടെയുള്ള മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു.

ഇതേ തുടർന്ന് പകരം വന്ന പോലീസുകാരാണ് നിലവിൽ സ്റ്റേഷനിൽ ഉള്ളത്. മാനസികമായി കടുത്ത രീതിയിൽ പീഡിപ്പിക്കുന്നതായും ജോലിയിൽ നിന്ന് സ്വയം വിരമിക്കാൻ അനുമതി തേടിയപ്പോൾ അഗീകാരം നൽകിയില്ലെന്നും സജീയുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.


Huge gold rush at Kannur airport; A native of Kozhikode was caught with more than one and a half kilos of gold

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories