മധ്യവയസ്‌കനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി

മധ്യവയസ്‌കനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി
Sep 26, 2022 08:30 AM | By Susmitha Surendran

കല്‍പ്പറ്റ: മേപ്പാടിയിലെ ലോഡ്ജില്‍ നിന്നും മധ്യവയസ്‌കനെ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 'പ്രാഞ്ചി' എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്. കഞ്ചാവ് കേസില്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് ഫ്രാന്‍സിസ് എന്ന് എക്‌സൈസ് പറയുന്നു.

കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി ഇന്ന് പിടികൂടിയ എക്‌സൈസ് ടീം തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ഞായറാഴ്ച ടൗണിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയില്‍ 106 ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 205 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

ലോഡ്ജില്‍ വെച്ച് ചെറുപൊതികളാക്കി വില്‍പ്പനക്ക് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. ഫ്രാന്‍സിസിന് കഞ്ചാവ് എത്തിച്ച് നല്‍കുകയും മുറി എടുത്ത് നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് പൊഴുതന സ്വദേശി അലിയെ കേസില്‍ രണ്ടാം പ്രതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അലിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കര്‍ണ്ണാടകയില്‍ നിന്നും രണ്ടാം പ്രതി അലി എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി കല്‍പ്പറ്റ നഗരത്തിലും പരിസരങ്ങളിലും വില്‍പ്പന നടത്തുകയായിരുന്നു പതിവ്.

ഒന്നാം പ്രതിയില്‍ നിന്ന് കഞ്ചാവ് വിറ്റ വകയില്‍ ഉണ്ടായിരുന്ന 11500 രൂപയും ഒരു മൊബൈല്‍ ഫോണും കഞ്ചാവ് പൊതിയാക്കാന്‍ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്ററിക് കവറുകളും കണ്ടെത്തി. പ്രതിയുടെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ നിരന്തരം കഞ്ചാവിനായി ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനുപ്, പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, കെ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് എസ് അനന്തു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മേല്‍ നടപടികള്‍ക്കായി പ്രതിയെ കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജാരാക്കി.

The excise team caught the middle-aged man with ganja

Next TV

Related Stories
#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

Apr 25, 2024 01:32 PM

#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു...

Read More >>
 #bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

Apr 25, 2024 01:27 PM

#bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാർത്ത...

Read More >>
#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

Apr 25, 2024 01:07 PM

#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതിൽ വ്യക്തത...

Read More >>
#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ

Apr 25, 2024 12:56 PM

#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ

സം​ഘ​ത്തി​ലെ മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം...

Read More >>
#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം

Apr 25, 2024 12:52 PM

#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം

പു​ല്ല​രി​യാ​ന്‍ വ​യ​ലി​ല്‍ പോ​യ സ്ത്രീ​യാ​ണ് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ട​ത്. വ​യ​ലി​ലെ ഓ​ട​യി​ല്‍ ര​ണ്ട് ബ​ക്ക​റ്റി​ലാ​യി സൂ​ക്ഷി​ച്ച...

Read More >>
#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്

Apr 25, 2024 12:35 PM

#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്

പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി...

Read More >>
Top Stories