മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് മൃ​ഗാവകാശ സംഘടന

മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് മൃ​ഗാവകാശ സംഘടന
Sep 25, 2022 04:17 PM | By Vyshnavy Rajan

മാംസം കഴിക്കുന്ന പുരുഷന്മാർക്കൊപ്പം സെക്സ് ചെയ്യരുതെന്നും അവർക്ക് സെക്സ് നിഷേധിക്കണമെന്നും പ്രമുഖ മൃ​ഗാവകാശ സംഘടന. മാംസം കഴിക്കുന്ന പുരുഷന്മാരാണ് കൂടുതൽ ​ഗ്രീൻഹൗസ് എമിഷന് കാരണക്കാരാകുന്നത് എന്ന് പറഞ്ഞാണ് സംഘടനയുടെ അഭിപ്രായ പ്രകടനം.

പെറ്റ (PETA) -യുടെ ജർമ്മൻ ഡിവിഷനാണ് സ്ത്രീകളോട് മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പറഞ്ഞത്. എന്തായാലും പെറ്റയുടെ ഈ അഭിപ്രായം ജർമ്മനിയിലെ ആളുകൾക്കിടയിൽ വലിയ തരത്തിൽ രോഷം സൃഷ്ടിച്ചിട്ടുണ്ട്.

സോസേജിഷ്ടപ്പെടുന്ന പുരുഷന്മാർ ഇഷ്ടം പോലെ ഉള്ള സ്ഥലമാണ് ജർമ്മനി. പെറ്റയുടെ ജർമ്മൻ ബ്രാഞ്ച് കഴിഞ്ഞ വർഷം പ്ലോസ് വൺ എന്ന ശാസ്ത്ര ജേണലിൽ നിന്നുള്ള ഗവേഷണം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

പുരുഷന്മാരാണ് കൂടുതൽ മാംസം കഴിക്കുന്നത് എന്നും അതിനാൽ അവർ സ്ത്രീകളേക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് കാരണക്കാരാകുന്നു എന്നുമാണ് ജേണലിൽ പറയുന്നത്. അത്തരം ടോക്സിക് മസ്കുലിനിറ്റി ഭൂമിയെ കൊല്ലുകയാണ് എന്നും സംഘടന പറഞ്ഞു.

ജനിക്കാത്ത ഓരോ കുട്ടിയും പ്രതിവർഷം 58.6 ടൺ CO2 ലാഭിക്കുമെന്നും സംഘടന അവകാശപ്പെട്ടു. പുരുഷന്മാരിൽ നിന്നും 41 ശതമാനം മാംസ നികുതി ഈടാക്കണമെന്നും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. മാംസം കഴിക്കുന്ന പുരുഷന്മാർ കൂടുതലായി ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കയാണ്.

അത്തരം പുരുഷന്മാരും കൂടി വരുന്നു. വലിയ തരത്തിലുള്ള ദോഷമാണ് അത് നമ്മുടെ ​ഗ്രഹത്തോട് ചെയ്യുന്നത് എന്നും പെറ്റ അഭിപ്രായപ്പെടുന്നു. ഏതായാലും പെറ്റയുടെ അഭിപ്രായ പ്രകടനം വലിയ തരത്തിലുള്ള രോഷമാണ് ജർമ്മനിയിലെ ആളുകൾക്കിടയിൽ ഉണ്ടാക്കിയത്. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ.

Animal rights organization should deny sex to men who eat meat

Next TV

Related Stories
#imrankhan | 'ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകി; ഗുരുതരാവസ്ഥയിൽ' -ആരോപണവുമായി ഇമ്രാൻ ഖാൻ

Apr 20, 2024 03:29 PM

#imrankhan | 'ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകി; ഗുരുതരാവസ്ഥയിൽ' -ആരോപണവുമായി ഇമ്രാൻ ഖാൻ

'എന്റെ ഭാര്യയ്ക്ക് തടവുശിക്ഷ നൽകാനായി ജനറൽ ആസിം മുനീർ നേരിട്ട്...

Read More >>
#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

Apr 19, 2024 09:08 AM

#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന്...

Read More >>
#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

Apr 17, 2024 12:44 PM

#babydeath |കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി, മുലയൂട്ടാൻ സമ്മതിച്ചില്ല, ദാരുണാന്ത്യം; ഇൻഫ്ലുവൻസർക്ക് തടവുശിക്ഷ

ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ...

Read More >>
#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

Apr 17, 2024 07:24 AM

#stabbed | സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ

പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം...

Read More >>
#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

Apr 14, 2024 06:47 AM

#Iran | ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; രാജ്യമെങ്ങും യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്....

Read More >>
Top Stories