പാലക്കാട്‌ പതിനഞ്ചുകാരി പ്രസവിച്ച സംഭവം; യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ

പാലക്കാട്‌ പതിനഞ്ചുകാരി പ്രസവിച്ച സംഭവം; യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ
Sep 25, 2022 01:54 PM | By Vyshnavy Rajan

പാലക്കാട് : പാലക്കാട്‌ മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിൽ ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്.

വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതി. പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയുടെ വിശ്വാസം നേടിയത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയറു വേദനയെത്തുടർന്ന് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിറ്റേ ദിവസം പതിനഞ്ചുകാരി പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസാണ് സംഭവം അന്വേഷിച്ച് ​രഞ്ജിത്താണ് പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത് യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്തെന്ന് പൊലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. കേസിൻ്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യുവമോർച്ച ജില്ലാ നേതൃത്വം അറിയിച്ചു. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം ഇത്രയും കാലം മറച്ചുവച്ചോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Fifteen-year-old girl gave birth in Palakkad; Youth Morcha local leader arrested

Next TV

Related Stories
ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Dec 2, 2022 05:00 PM

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും...

Read More >>
കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Dec 2, 2022 04:54 PM

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

Read More >>
ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

Dec 2, 2022 03:10 PM

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി...

Read More >>
പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

Dec 2, 2022 02:00 PM

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി...

Read More >>
അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

Dec 2, 2022 01:57 PM

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര...

Read More >>
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

Dec 2, 2022 12:52 PM

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ...

Read More >>
Top Stories