പത്തനംതിട്ടയിൽ മധ്യവസ്കന്റെ തൂങ്ങി മരിച്ച സംഭവം; ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളെന്ന് ആരോപണം

പത്തനംതിട്ടയിൽ മധ്യവസ്കന്റെ തൂങ്ങി മരിച്ച സംഭവം; ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളെന്ന് ആരോപണം
Sep 25, 2022 01:45 PM | By Vyshnavy Rajan

പത്തനംതിട്ട : പത്തനംതിട്ടയിൽ മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതിൽ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു.

അതേസമയം ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയിൽ ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളാണ് എന്ന് ആരോപിക്കുന്നു. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത്‌ പ്രസിഡൻ്റുമായ പി എസ് മോഹനൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.

ബാബുവിൻ്റെ വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ബാബു സിപിഎം അനുഭാവിയാണെന്ന് നാട്ടുകാർ പറയുന്നു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം ബാബുവിൻ്റേതാണോ എന്ന് പരിശോധിക്കണം എന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ബാബു ധരിച്ച ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും കിട്ടിയ കുറിപ്പിൽ തൻ്റെ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വച്ചതായി പറഞ്ഞിരുന്നു. തുടർന്ന് വീടിന് അകത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി.

ഈഡയറിയിലാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിക്കുന്നത്. ബാബുവിൻ്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബാബുവിൻ്റെ കൂടുതൽ സ്ഥലമേറ്റെടുത്ത് ശൌചാലയം അടക്കം സ്ഥാപിച്ച് ബസ് സ്റ്റോപ്പ് നവീകരിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് താൻ സഹകരിക്കാതെയായപ്പോൾ തന്നെ നിരന്തരം ഉപദ്രവിക്കുന്ന നിലയുണ്ടായെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ബാബുവിൻ്റെ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം പി.എസ്.മോഹനൻ്റെ മകനായ കെട്ടിട കോണ്ർട്രാക്ടാറെ ഏൽപിച്ചാൽ ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്നും എന്നാൽ മറ്റൊരാൾക്ക് നിർമ്മാണ കരാർ ഏൽപ്പിച്ചതോടെ മോഹനനും റോബിനും തന്നോട് പക കൂടിയെന്നും ഡയറിയിൽ പറയുന്നു. ഡയറിയിലെ പേജിൻ്റെ പകർപ്പ് മാധ്യമങ്ങളെ ഏൽപ്പിക്കണമെന്നും കത്തിലുണ്ട്.

The incident of Madhyavaskan's death by hanging in Pathanamthitta; It is alleged that CPM leaders are responsible for the suicide

Next TV

Related Stories
#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

Mar 29, 2024 01:20 PM

#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ഈ ​കേ​സി​ൽ ഒ​ളി​വി​ലു​ള്ള അ​ഞ്ചാം പ്ര​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്...

Read More >>
#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

Mar 29, 2024 01:13 PM

#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ...

Read More >>
#kappa |  കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Mar 29, 2024 01:09 PM

#kappa | കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ്...

Read More >>
#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

Mar 29, 2024 01:03 PM

#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്....

Read More >>
#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

Mar 29, 2024 01:02 PM

#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍...

Read More >>
#BharatRice | സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് ഭാരത് അരി വിതരണം നടത്താൻ ബിജെപി; തടഞ്ഞ് സിപിഎം

Mar 29, 2024 12:48 PM

#BharatRice | സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് ഭാരത് അരി വിതരണം നടത്താൻ ബിജെപി; തടഞ്ഞ് സിപിഎം

തടയുമെന്ന് സിപിഎമ്മും ആവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നാണ് ബിജെപി...

Read More >>
Top Stories