സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ

സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണി നാളെ ലൈവില്‍ വരുന്നു; ആകാംക്ഷയോടെ ആരാധകർ
Sep 24, 2022 09:56 PM | By Vyshnavy Rajan

റാഞ്ചി : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സജീവമാണ് എം എസ് ധോണി. ഐപിഎല്‍ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും പിന്നീട് പാതിവഴിയില്‍ നായകനായി തിരിച്ചെത്തി. രവീന്ദ്ര ജഡേജ പിന്മാറിയപ്പോഴാണ് ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുത്തത്.

അടുത്ത സീസണിലും ധോണി ചെന്നൈക്കൊപ്പം കാണുമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചിരുന്നു. ഇതിനിടെ നാളെ സോഷ്യല്‍ മീഡിയ ലൈവില്‍ വരാനിരിക്കുകയാണ് ധോണി. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവല്ലാത്ത ധോണി പെട്ടന്ന് ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്കും ആകാംക്ഷയായി. തന്റെ ഫേസ്ബുക്ക് പേജിലാണ് ധോണി ലൈവില്‍ വരുന്ന കാര്യം അറിയിച്ചത്.


'നാളെ ഉച്ചക്ക് രണ്ട് മണിക്ക് ആവേശകരമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കായി ഞാന്‍ പങ്കുവെക്കുന്നുണ്ടെന്നും എല്ലാവരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ്.' ധോണി ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിട്ടു. ഇതോടെ ഒരുപാട് സംശയങ്ങളും ആരാധകരിലുണ്ടായി. ഐപിഎല്ലില്‍ നിന്നും വിരമിക്കുകയാണോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.

അതോ മറ്റെന്തെങ്കിലും ബിസിനസ് സംരംഭവുമായിട്ടാണ് വരവെന്നും ചോദ്യമുയരുന്നു. കാശി വിശ്വനാഥന്‍ ധോണി നയിക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും 41 കാരനായ ധോണി ഐപിഎല്ലില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ഫ്രാഞ്ചൈസിയാവട്ടെ ഒരു സീസണ്‍ ധോണിയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ആരാധക പിന്തുണ തന്നെയാണ് അതിന്റെ പ്രധാന കാരണം. ഇതിനിടൊയണ് സുപ്രധാന അറിയിപ്പ്. റോബില്‍ ഉത്തപ്പ, റെയ്‌ന എന്നീ താരങ്ങള്‍ക്ക് പിന്നാലെ, ചെന്നൈ ടീമില്‍ നിന്നും തലയും പടിയിറങ്ങുന്നത് സഹിക്കാനാകില്ലെന്നാണ് ആരാധകര്‍ കുറിക്കുന്നത്. 2020 ആഗസ്തിലായിരുന്നു മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

CSK captain MS Dhoni comes live tomorrow; Eager fans

Next TV

Related Stories
ബ്രസീലിന്  തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

Nov 25, 2022 07:16 PM

ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം...

Read More >>
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

Nov 23, 2022 07:23 PM

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി...

Read More >>
അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

Nov 22, 2022 06:04 PM

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച്...

Read More >>
അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

Nov 22, 2022 01:08 PM

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി...

Read More >>
 ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന്  3.30ന്

Nov 22, 2022 01:05 PM

ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്

ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്...

Read More >>
പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

Nov 21, 2022 11:48 AM

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ...

Read More >>
Top Stories