ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന, രണ്ട് യുവാക്കള്‍ പിടിയിൽ

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന, രണ്ട് യുവാക്കള്‍ പിടിയിൽ
Sep 24, 2022 09:55 PM | By Susmitha Surendran

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ ആലപ്പുഴ സൗത്ത് പൊലീസിന്റെയും ജില്ലാ ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും പിടിയിലായി. 140 ഗ്രാം എം.ഡി.എം.എ. ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എം.ഡി.എം.എ, എല്‍.എസ്.ഡി. തുടങ്ങിയവ എത്തുന്നതായി യോദ്ധാവ് എന്ന മൊബൈല്‍ ഫോണില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കേരളത്തിന് പുറത്തു നിന്നും വാങ്ങി വില്‍പ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ. കാര്‍ത്തികപ്പള്ളി മഹാദേവികാട് വാഗനസ്ഥാനത്ത് ശ്രീമന്ദിരത്തില്‍ അതുല്‍ദേവ് (24), മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയും 2021 ല്‍ കലവൂരിൽ 13 ലക്ഷം രൂപ കവര്‍ന്ന പെട്രോള്‍ പമ്പ് മോഷണ കേസിലെ ഒന്നാം പ്രതിയും മയക്കുമരുന്ന്, പിടിച്ചുപറി, അടിപിടികേസുകളിലെ പ്രതിയുമായ മുഹമ്മ പുത്തന്‍ചിറയില്‍ ഉണ്ണി എന്നു വിളിക്കുന്ന ആഷിക്ക് (28) എന്നിവരാണ് പിടിയിലായത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആലപ്പുഴ കെ എസ് ആര്‍ ടിസി സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. 2021 ല്‍ 7 മാസം ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയ അതുല്‍ വീണ്ടും മാസങ്ങളായി വന്‍ തോതില്‍ എം.ഡി.എം.എ കച്ചവടം ചെറിയ കുട്ടികളെ ഉപയോഗിച്ചും പെണ്‍കുട്ടികളെ ഉപയോഗിച്ചും നടത്തി വരികയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിൽ നിന്നും നേരിട്ട് ജില്ലയിലേക്ക് എത്തിച്ചതാണെന്നും ആവശ്യക്കാര്‍ക്ക് ഗ്രാമിന് 3500 രൂപ മുതല്‍ 5000 രൂപ വരെ വിലപറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും മനസ്സിലായി. 1 ഗ്രാം 2 ഗ്രാം എന്നിങ്ങനെ ചെറിയ പൊതികളാക്കി വില്‍ക്കാറില്ലെന്നും പൊലീസിനോട് പ്രതികള്‍ പറഞ്ഞു.

അതുല്‍ മാസത്തില്‍ രണ്ടു മൂന്നു തവണ ബാംഗ്ലൂരിൽ പോയി എം.ഡി.എം.എ നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു. കഞ്ചാവ് അവശ്യമുള്ളപ്പോള്‍ ആഷിക്കിന്റെ കൈയ്യില്‍ നിന്നും വാങ്ങി വില്‍ക്കാറാണ് അതുല്‍ ചെയ്തിരുന്നത്.

ആഷിക്കിന് ആവശ്യമായ എം.ഡി.എം.എ. കൊടുത്തിരുന്നതും അതുലാണ്. ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം ഇയാളെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ആലപ്പുഴ ജില്ലയിലേയ്ക്ക് കടക്കാതെ എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് ആയിരുന്നു ഇടപാടുകള്‍.

ആലപ്പുഴ , എറണാകുളം ജില്ലകളിലെ മയക്ക് മരുന്ന് കേസുകളില്‍ പ്രതിയാണ് അതുല്‍. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 7 ലക്ഷം രൂപ വിലവരും. പ്രതികളെ ഞായറാഴ്ച ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതില്‍ ഹാജരാക്കും.

MDMA brought home from Bangalore and sold, two youths arrested

Next TV

Related Stories
#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

Apr 19, 2024 01:46 PM

#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് കാക്കൂരിൽ പറഞ്ഞു....

Read More >>
#beaten |  'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

Apr 19, 2024 01:38 PM

#beaten | 'സ്ഥാനാർഥിയുടെ ലുക്കി'ല്ലെന്ന് പറഞ്ഞു, ജീപ്പിൽവെച്ച് മർദ്ദിച്ചു; പോലീസിനെതിരെ കോട്ടയത്തെ സ്ഥാനാർഥി

രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ്...

Read More >>
#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

Apr 19, 2024 01:17 PM

#drowned | മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം...

Read More >>
#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Apr 19, 2024 12:46 PM

#kkshailaja | കെ.കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം: തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ...

Read More >>
#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

Apr 19, 2024 12:33 PM

#Jesnacase |'രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു'; ജെസ്ന കേസില്‍ വിശദീകരവുമായി സിബിഐ

കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ കോടതിയില്‍ പറഞ്ഞു....

Read More >>
#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

Apr 19, 2024 12:20 PM

#PinarayiVijayan | മൊഴിയെടുക്കാന്‍ വിളിപ്പിച്ച് രാത്രി വൈകും വരെ ഇരുത്തുന്നു; ഇഡിക്ക് നിയമവിരുദ്ധ കാര്യം ചെയ്യാന്‍ വകുപ്പുണ്ടോ

അന്വേഷണ ഏജൻസികൾക്ക് നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ വകുപ്പുണ്ടോ?ചിലരെ രാത്രി വൈകുന്നത് വരെയാണ്...

Read More >>
Top Stories