മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ സുധാകരൻ

മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ സുധാകരൻ
Sep 24, 2022 05:51 PM | By Vyshnavy Rajan

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഐ എമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ.

കേരള മുഖ്യമന്ത്രി സംഘപരിവാര്‍ മനസുള്ള വ്യക്തിയാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് മുഖ്യമന്ത്രിയാണെന്നും കെ സുധകരാൻ കുറ്റപ്പെടുത്തി.

അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രം മുഖ്യമന്ത്രി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു.

ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങളും വിചാരധാരകളും കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാനുള്ള വിവാദ സിലബസിന് അനുകൂല തീരുമാനമെടുത്ത വ്യക്തിയെ വീണ്ടും കണ്ണൂര്‍ വിസി ആക്കാന്‍ എല്ലാ ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തി ഇടപെട്ട വ്യക്തിയായ മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എന്തുയോഗ്യതയാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.

ബിജെപി നേതൃത്വത്തോട് എന്നും മൃദുസമീപനം സ്വീകരിച്ചിട്ടുള്ള അദ്ദേഹം അമിത് ഷായ്ക്ക് പറന്നിറങ്ങാന്‍ ഉദ്ഘാടനം പോലും കഴിയാത്ത കണ്ണൂര്‍ വിമാനത്താവളം തുറന്ന് നല്‍കിയും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ഉദ്യോഗസ്ഥ സംഘത്തെ അയച്ചും ബി ജെ പിയോടുള്ള മമത കൂടുതല്‍ പ്രകടമാക്കിയിട്ടുണ്ടെന്നും സുധാകരൻ വിമർശിച്ചു.

CM and CPIM work for BJP - K Sudhakaran

Next TV

Related Stories
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Dec 1, 2022 04:11 PM

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ കേസെടുത്ത് പൊലീസ്...

Read More >>
കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

Dec 1, 2022 03:05 PM

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ...

Read More >>
ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി

Nov 21, 2022 12:25 PM

ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി

ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ...

Read More >>
 ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

Nov 17, 2022 02:45 PM

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ...

Read More >>
 ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

Nov 16, 2022 11:23 AM

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ...

Read More >>
കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

Nov 16, 2022 11:13 AM

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം...

Read More >>
Top Stories