വയനാട്ടിൽ മാവോയിസ്റ്റ്‌ അനുകൂല പോസ്റ്റർ കണ്ടെത്തി

വയനാട്ടിൽ മാവോയിസ്റ്റ്‌ അനുകൂല പോസ്റ്റർ കണ്ടെത്തി
Sep 24, 2022 10:50 AM | By Vyshnavy Rajan

വയനാട് : തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ്‌ അനുകൂല പോസ്റ്റർ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ ടൗണിൽ പലയിടത്തും പോസ്റ്റർ പതിച്ചത് കണ്ടത്.

ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാൻ ആഹ്വാനം ചെയ്താണ് സി.പി ഐ മാവോയിസ്റ്റ് പോസ്റ്റർ. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി

മലപ്പുറം : മലപ്പുറം തിരൂരില്‍ കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ തമിഴ് യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ തിരുനാവായ - എടക്കുളം റോഡില്‍ നാട്ടുകാരാണ് യുവാവിനെ ആദ്യം കണ്ടത്.

ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവിന്റെ രണ്ട് കാലുകളിലും ചങ്ങലകളുണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധത്തിൽ അവശനായിരുന്നു യുവാവ്. ഉടന്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയാണ് യുവാവിന് ഭക്ഷണം നല്‍കിയത്.മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന.

എന്നാല്‍, തമിഴ് സംസാരിക്കുന്ന യുവാവ് തിരൂരില്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിക്കുറിച്ചും കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല. പഴനിയെന്നാണ് യുവാവ് പേര് പറയുന്നത്.

മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ല. ഇയാള്‍ തിരുനാവായയില്‍ എത്തിയത് എങ്ങനെയന്നതില്‍ ദുരൂഹത തുടരുകയാണ്. പ്രദേശത്ത് നേരത്തെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Pro-Maoist poster found in Wayanad

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories