ഇടുക്കിയിൽ പൊലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കിയിൽ പൊലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
Sep 24, 2022 10:44 AM | By Vyshnavy Rajan

ഇടുക്കി : ഇടുക്കി അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പുറകിലെ പുഴയിൽ വീണോ എന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

കളരാന്തിയി ജി എം എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വെള്ളച്ചാൽ വി സി അഷ്റഫിന്റെ മകനാണ് മരിച്ച മുഹമ്മദ് അമീൻ.

കോഴിക്കോട് പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് : പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര (17) ആണ് മരിച്ചത്.

എസ്.എഫ്.ഐ കുരുവട്ടൂർ ഈസ്റ്റ് ജോയന്റ് സെക്രട്ടറിയായിരുന്നു.വെള്ളിയാഴ്ച ഉച്ചയോടെ പൊയിൽതാഴം കടവിന് മുകൾ വശത്തുള്ള ഇരുമ്പൻ കുറ്റിക്കൽ കടവിലാണ് സംഭവം. സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടികൾ നീന്തുന്നതിനിടെ മുങ്ങിപ്പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം. കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഹിതുൽ ചന്ദ്ര. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.

Policeman found dead inside his house in Idukki

Next TV

Related Stories
#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

Apr 25, 2024 08:33 PM

#lifeimprisonment|മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. വീട്ടുവഴക്കിനെത്തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു...

Read More >>
#PVAnvar |രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

Apr 25, 2024 08:12 PM

#PVAnvar |രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
 #BJP | തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍

Apr 25, 2024 07:58 PM

#BJP | തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍

പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം....

Read More >>
#MDMA |എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

Apr 25, 2024 07:51 PM

#MDMA |എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേർന്ന്...

Read More >>
#epjayarajan |ശോഭയുടെ ആരോപണം നിഷേധിച്ച് ഇപിയുടെ മകൻ, ഫോണിൽ വിളിച്ചെങ്കിലും താൻ എടുത്തില്ലെന്നും പ്രതികരണം

Apr 25, 2024 07:31 PM

#epjayarajan |ശോഭയുടെ ആരോപണം നിഷേധിച്ച് ഇപിയുടെ മകൻ, ഫോണിൽ വിളിച്ചെങ്കിലും താൻ എടുത്തില്ലെന്നും പ്രതികരണം

ശോഭ സുരേന്ദ്രൻ എറണാകുളത്തെ വിവാഹ വീട്ടിൽ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു....

Read More >>
#drowned | മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:23 PM

#drowned | മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories