എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്
Sep 23, 2022 11:25 PM | By Vyshnavy Rajan

തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്. ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കൊണ്ടുവരുന്നു. സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരമെന്ന് കെ സുധാകരൻ പറഞ്ഞു. കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് യൂ ടേൺ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു.

ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊലീസുകാരും ഓർക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ”യൂ -ടേൺ “അടിക്കാം. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല.

പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്. സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട.

ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കുക. ജിതിനെ പാർട്ടി സംരക്ഷിക്കും. -കെ.സുധാകരൻ.

Congress will protect AKG center attack case accused Jit

Next TV

Related Stories
#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ

Mar 29, 2024 10:58 AM

#kcvenugopal | ‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും ബിജെപിയും’ -കെ സി വേണു​ഗോപാൽ

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ...

Read More >>
#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

Mar 28, 2024 05:08 PM

#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

രണ്ടു തവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ്...

Read More >>
#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

Mar 28, 2024 03:48 PM

#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു...

Read More >>
#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

Mar 28, 2024 01:33 PM

#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ്...

Read More >>
#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

Mar 28, 2024 07:03 AM

#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

ഇതിന് മറുപടി എന്നോണമാണ് ആന്റണിയെ അടക്കം വിമർശിച്ചുള്ള ഫർസീന്റെ ഫേസ്ബുക്ക്...

Read More >>
Top Stories