മകളുടെ ആൺ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

 മകളുടെ ആൺ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ
Advertisement
Sep 23, 2022 06:51 PM | By Vyshnavy Rajan

തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്ത്, വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനെ ആണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്.

Advertisement

ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്.

സംഭവത്തിൽ ചെറുകുന്നം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ജയകുമാറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ൽ ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.

മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് (40) ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.

സതിയെ വർക്കല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കാലിന് സ്വാധീന കുറവുള്ളയാളാണ് സതി. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം.

എസ്എൻഡിപി നേതാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

പത്തനംതിട്ട : അടൂരിൽ എസ്എൻഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പെരിങ്ങനാട് 2006 ആം നന്പർ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. തൊട്ടടുത്തുള്ള വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്.

ആക്രമണത്തിൽ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എസ്എൻഡിപിയുടെ ഗുരുമന്ദിരത്തിൽ മേഷണ ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Daughter's male friend was cut and injured; Father in police custody

Next TV

Related Stories
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 26, 2022 04:33 PM

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി...

Read More >>
Top Stories