സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ ക്കേസ്; വടകര സ്വദേശി പിടിയിലായത് ഇന്ന് പുലർച്ചെ

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ ക്കേസ്; വടകര സ്വദേശി പിടിയിലായത് ഇന്ന് പുലർച്ചെ
Advertisement
Sep 23, 2022 06:20 PM | By Vyshnavy Rajan

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതി പിടിയിലായത് ഇന്ന് പുലർച്ചെ. വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന മൂന്നാം പ്രതി, ആർഎസ്എസ് പ്രവർത്തകൻ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്.

Advertisement

2017 ജൂൺ 7 ന് പുലർച്ചെയായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറുണ്ടായത്. സംഭവത്തിന് പിന്നിൽ ആ‍ര്‍എസ്എസാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആര്‍ എസ് എസ് പ്രവ‍ര്‍ത്തകരായ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് മൂന്നാം പ്രതിയും പിടിയിലായത്. സിപിഎം ഓഫീസ് ആക്രമണത്തിന് ശേഷം ദുബായിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതിക്ക് വേണ്ടി നേരത്തെ ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായ് പൊലീസുമായി സഹകരിച്ചാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവൻ വിശദീകരിച്ചു.

ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച പ്രതിയെ അവിടെ നിന്നും കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞതിലെ പ്രതികാരമാണ് കോഴിക്കോട്ടെ സിപിഎം ഓഫീസ് ആക്രമിക്കാനുള്ള കാരണമെന്നാണ് പ്രതി മൊഴി നൽകിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

CPM Kozhikode district committee office bomb blast case; The native of Vadakara was arrested this morning

Next TV

Related Stories
മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

Sep 26, 2022 06:18 PM

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍...

Read More >>
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
Top Stories