ഈസി ടേസ്റ്റി കുമ്പിളപ്പം തയ്യാറാക്കിയാലോ

ഈസി ടേസ്റ്റി കുമ്പിളപ്പം തയ്യാറാക്കിയാലോ
Oct 24, 2021 10:36 PM | By Susmitha Surendran

നമ്മുടെ വീടുകളില്‍ വൈകുന്നേരങ്ങളില്‍ ഉണ്ടാക്കുന്ന ഒരു പ്രധാന വിഭവമാണ് കുമ്പിളപ്പം . വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വിഭവം കൂടിയാണിത് . 

ചേരുവകള്‍ 

അരിപൊടി(വറുത്തത് ) – 2 കപ്പ്‌ (1) ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്‌ ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം തേങ്ങ ചിരവിയത് – അര കപ്പ്‌ വയണയില – ആവശ്യത്തിന് ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍ ജീരകം പൊടി – അര ടി സ്പൂണ്‍ ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്.


തയ്യാറാക്കുന്ന വിധം

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല്‌ നീങ്ങി കിട്ടും . അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക . ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി ) .

ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക . കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും . ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.

shall we prepare Easy Tasty Kumpilappam

Next TV

Related Stories
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
Top Stories