ചന്ദനം കടത്തിയ മൂന്നു പേര്‍ പിടിയില്‍

ചന്ദനം കടത്തിയ മൂന്നു പേര്‍ പിടിയില്‍
Oct 24, 2021 09:50 PM | By Susmitha Surendran

കോഴിക്കോട്: ചന്ദന മുട്ടികള്‍ (sandal wood) കടത്തവെ മൂന്നു പേരെ വനംവകുപ്പ് അധികൃതര്‍ (forest officials) പിടികൂടി. വാഴയൂര്‍ ആക്കോട് കോണോത്ത് അബ്ദുള്ള(67), പാഴൂര്‍ ചിറ്റാരിപിലാക്കില്‍ കള്ളിവളപ്പില്‍ അബ്ദുറഹിമാന്‍(35), മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയില്‍ ബഷീര്‍(43) എന്നിവരാണ് മാവൂരില്‍ വെച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

50 കിലോഗ്രാം വരുന്ന ചന്ദനമുട്ടികളും ചന്ദനക്കടത്തിനു ഉപയോഗിച്ച ജീപ്പ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തിട്ടുണ്ട്. വയനാട് നിരവില്‍പുഴ ഭാഗത്ത് ഒളിപ്പിച്ചു വെച്ച നിലയിലാണ് ജീപ്പ് കണ്ടെടുത്തത്.

സ്വകാര്യ ഭൂമിയില്‍ നിന്നും വനപ്രദേശത്തുനിന്നും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് ഫോറസ്റ്റ് അധികൃതര്‍. അന്വേഷണം നടത്തിയാല്‍ മാത്രമെ ഇവര്‍ മുന്‍പ് നടത്തിയ ചന്ദന കവര്‍ച്ചകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.

താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഓഫീസര്‍മാരായ ടി ബിനീഷ് കുമാര്‍, പി ജിതേഷ്, എ. പ്രസന്ന കുമാര്‍, ബി കെ പ്രവീണ്‍ കുമാര്‍, എം വിബീഷ്, ആര്‍ആര്‍ടി അംഗങ്ങളായ ഷബീര്‍, കരീം മുക്കം എന്നിവരടങ്ങിയ സംഘമാണ് ചന്ദന കവര്‍ച്ച സംഘത്തെ പിടികൂടിയത്. പിടിയിലായവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

Three arrested for smuggling sandalwood

Next TV

Related Stories
കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്

Nov 27, 2021 06:51 PM

കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ 27/11/2021ന് 506 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ്...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Nov 26, 2021 06:19 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ വീണ്ടും അറസ്റ്റില്‍

Nov 26, 2021 07:18 AM

ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ വീണ്ടും അറസ്റ്റില്‍

17 കാരിയെ 2020 മാര്‍ച്ച് ആദ്യവാരത്തില്‍ കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Nov 25, 2021 06:25 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
 ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയിൽ

Nov 25, 2021 08:49 AM

ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയിൽ

പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ്...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 527 കോവിഡ് രോഗികള്‍; 729 പേര്‍ രോഗമുക്തരായി

Nov 23, 2021 06:56 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 527 കോവിഡ് രോഗികള്‍; 729 പേര്‍ രോഗമുക്തരായി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 527കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ്...

Read More >>
Top Stories