കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നഗ്നയായി നടന്നു പോകുന്ന ദൃശ്യങ്ങൾ; വിശദീകരണവുമായി യു പി പൊലീസ്

കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നഗ്നയായി നടന്നു പോകുന്ന ദൃശ്യങ്ങൾ; വിശദീകരണവുമായി യു പി പൊലീസ്
Advertisement
Sep 22, 2022 11:15 PM | By Vyshnavy Rajan

ലഖ്നൗ : ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി റോഡിലൂടെ നഗ്നയായി നടന്നു പോകുന്നത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ വിശദീകരണവുമായി ഉത്തര്‍പ്രദേശ് പൊലീസ്.

Advertisement

പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന അമ്മാവന്‍റെ പരാതിയിൽ സെപ്റ്റംബർ ഏഴന് കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റും ചെയ്തിരുന്നു. എന്നാൽ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായതായി മൊറാദാബാദ് എസ്പി ഹേമന്ത് കുറ്റിയാൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

പീഡനം നടന്നിട്ടില്ലെന്നും പെൺകുട്ടി ചെറുപ്പം മുതൽ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം പെൺകുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു. കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകേണ്ടിവന്ന പതിനഞ്ചുകാരിയുടെ വീഡിയോ എന്ന തരത്തിലാണ് പ്രചരിച്ചത്.

ആളുകൾ നോക്കി നിൽക്കെ തെരുവിലൂടെ നഗ്നയായി തന്‍റെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു പെണ്‍കുട്ടി. കണ്ടുനിന്നവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, പലരും മൊബൈലിൽ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു.

പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നൽകുന്നത് വരെ തങ്ങളുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു.

പ്രതികളുടെ ബന്ധുക്കൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ ദിവസം അയൽ ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടിയെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. അവിടെ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

Scenes of gang-rape girl walking naked; UP Police with explanation

Next TV

Related Stories
നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

Sep 26, 2022 05:41 PM

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍...

Read More >>
പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

Sep 26, 2022 05:29 PM

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി...

Read More >>
ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

Sep 26, 2022 04:15 PM

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും...

Read More >>
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

Sep 26, 2022 04:04 PM

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍...

Read More >>
ഐഎസ്  ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

Sep 26, 2022 01:43 PM

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ്...

Read More >>
കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

Sep 26, 2022 11:05 AM

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7...

Read More >>
Top Stories