നാദാപുരത്ത് നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി യുവാവിനൊപ്പം കോടതിയിൽ കീഴടങ്ങി

നാദാപുരത്ത് നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി യുവാവിനൊപ്പം കോടതിയിൽ കീഴടങ്ങി
Advertisement
Sep 22, 2022 09:56 PM | By Vyshnavy Rajan

കോഴിക്കോട് : നാദാപുരം വെള്ളൂരിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനിയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. തുടർന്ന് നന്ദന റാഷിദിനൊപ്പം പോയി. വാണിമേൽ മുളിവയലിൽ അടുത്തിടെ താമസം തുടങ്ങിയ റാഷിദിനൊപ്പം കഴിയാനാണ് താല്പര്യം എന്ന് നന്ദന കോടതി മുമ്പാകെ ബോധിപ്പിക്കുകയായിരുന്നു.

Advertisement

രണ്ടുദിവസം മുമ്പ് കാണാതായ പതിനെട്ടുകാരി യുവാവിന്റെ കൂടെ ഇന്ന് രാവിലെയാണ് കല്ലാച്ചി കോടതിയിൽ ഹാജറായത്. ഉമ്മത്തൂർ എസ് ഐ വിമൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ 18കാരിയെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടി വാണിമേൽ മുളിവയലിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ റാഷിദിന്റെ കൂടെ കോടതിയിൽ എത്തിയത്. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യാൻ കോടതി നാദാപുരം പൊലീസിന് കൈമാറിയിരുന്നു.

പൊലീസ് സ്റ്റേഷനിൽ വെച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ വിദ്യാർഥിനിയുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല. പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈകുന്നേരം കോടതിയിൽ തിരിച്ചേൽപ്പിക്കുകയായിരുന്നു.

ഇവർ കോടതിയിൽ എത്തിയ വിവരം അറിഞ്ഞ് വൻ ജനാവലി കോടതി പരിസരത്ത് എത്തിയിരുന്നു. വൈകിട്ട് മുൻപ് മജിസ്ട്രേറ്റ് വിദ്യാർത്ഥിയുടെ അഭിപ്രായം തേടിയപ്പോഴാണ് താൻ റാഷിദിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നത് എന്ന് ബോധിപ്പിച്ചത്.

കോടതി പരിസരത്ത് കനത്ത പൊലീസ് സുരക്ഷയും ഉണ്ടായിരുന്നു കോടതിയിൽ നിന്ന് വിദ്യാർഥിനി മൊഴിമാറ്റി പറയുമെന്ന പ്രതീക്ഷയിൽ എത്തിയ അമ്മയും മറ്റു ബന്ധുക്കളും കണ്ണീരോടെയാണ് മടങ്ങിയത്. പെൺകുട്ടിയുടെ അച്ഛൻ രണ്ടുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഒരു സഹോദരിയാണുള്ളത്. ഇൻറ്റർ ഗ്രാം വഴിയാണ് ഇവർ പരിജയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Graduate student missing from Nadapuram surrenders in court along with youth

Next TV

Related Stories
മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

Sep 26, 2022 06:18 PM

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍...

Read More >>
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
Top Stories