ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ സംഭവം; വിശദീകരണവുമായി കെ എസ് ആര്‍ ടി സി

ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ സംഭവം; വിശദീകരണവുമായി കെ എസ് ആര്‍ ടി സി
Advertisement
Sep 22, 2022 06:18 PM | By Vyshnavy Rajan

കൊല്ലം : കൊല്ലത്ത് ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ സംഭവത്തില്‍ ജീവനക്കാർക്ക് വീഴ്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെ എസ് ആര്‍ ടി സി.

Advertisement

അപകടമുണ്ടായ ഉടനെ ബസ് നിർത്തി. എന്നാല്‍ ബസിന് പുറകെ വന്നവര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയതിനാല്‍ ഇറങ്ങിയില്ലെന്നാണ് കൊട്ടാരക്കര ഡിപ്പോ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്‍പെക്ടറുടെ പ്രതികരണം. കൂടാതെ സംഭവം ഉണ്ടായ ഉടൻ ജീവനക്കാർ അപകട വിവരം എഴുകോണ്‍ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നും കണ്‍ട്രോളിംഗ് ഇൻസ്പെക്ടര്‍ പറഞ്ഞു.

കുണ്ടറ സ്വദേശിയായ നിഖിൽ സുനിലാണ് ചൊവ്വാഴ്ച്ച ബസിൽ നിന്നും തെറിച്ചു വീണത്. എഴുകോണ്‍ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഖിൽ സുനിൽ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

കൊട്ടാരക്കരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്കുള്ള ബസിലായിരുന്നു നിഖിലും സുഹൃത്തുക്കളും യാത്ര ചെയ്തത്. ചീരങ്കാവ് പെട്രോൾ പമ്പിന് സമീപമെത്തിയപ്പോഴാണ് നിഖിൽ ബസിൽ നിന്നും തെറിച്ചുവീണത്. അപകടമുണ്ടായിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താൻ തയ്യാറായില്ല. നിഖിലിന്‍റെ കൂട്ടുകാർ കരഞ്ഞ് ബഹളം വച്ചതോടെ അരക്കിലോ മീറ്റർ അകലെ ബസ് നിര്‍ത്തി ഇവരെ ഇറക്കിവിട്ടു.

പരിക്കേറ്റ് റോഡിൽ കിടന്ന നിഖിലിനെ ആശുപത്രിയിലെത്തിച്ചത് ബസിന് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിഖിലിന്‍റെ മാതാപിതാക്കൾ കൊല്ലം ഡിപ്പോയിൽ പരാതി നൽകി.

The incident where the student fell from the bus, KSRTC with explanation

Next TV

Related Stories
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 26, 2022 04:33 PM

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി

കാസര്‍ഗോഡ് യുവാവിനെ കാണാനില്ലെന്ന് പരാതി...

Read More >>
 കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

Sep 26, 2022 04:19 PM

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്...

Read More >>
Top Stories