ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയ്ക്ക് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ

ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയ്ക്ക് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
Advertisement
Sep 22, 2022 04:21 PM | By Vyshnavy Rajan

തിരുവനന്തപുരം : വർക്കലയിൽ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികൾ അറസ്റ്റിലായി. വർക്കല നടയറ സ്വദേശികളായ നൗഫൽ(30), ശിഹാബുദ്ദീൻ (47) എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്.

Advertisement

വർക്കല നടയറയിൽ ഇക്കഴിഞ്ഞ 18-ാം തീയതി രാത്രി 11 മണിക്കാണ് സംഭവം. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് യുവാക്കള്‍ ആക്രമണം നടത്തിയത്.

യുവതിയെയും ബന്ധുക്കളായ പെൺകുട്ടികളെയും തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ചീത്ത വിളിക്കുകയും കടന്നു പിടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇരുചക്ര വാഹനത്തിൽ വന്ന നൗഫലിന് സൈഡ് കൊടുത്തില്ല എന്ന തർക്കത്തെ തുടർന്നാണ് പ്രതികൾ യുവതിയെയും ബന്ധുക്കളെയും തടഞ്ഞുനിർത്തി ദേഹത്ത് കടന്നു പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു.

വർക്കല ഡി വൈ എസ് പി പി. നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല ഇൻസ്പെക്ടർ എസ് സനോജിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാഹുൽ.പി.ആർ, ശരത്.സി, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോ എസ്സ് സി പി ഒ മാരായ ഷിജു, വിനോദ്, സാംജിത്ത് സി പി ഒ മാരായഷജീർ, സുജിത്ത്,റാം ക്രിസ്റ്റിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും വർക്കല പൊലീസ് അറിയിച്ചു.

Assault on young woman for allegedly not giving side to bike; Two arrested

Next TV

Related Stories
മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

Sep 26, 2022 06:18 PM

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്; യുഡിഎഫ് നേതാക്കള്‍...

Read More >>
കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 26, 2022 05:37 PM

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്...

Read More >>
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

Sep 26, 2022 05:18 PM

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി...

Read More >>
എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

Sep 26, 2022 05:00 PM

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ

എകെജി സെന്‍റര്‍ ആക്രമണ ക്കേസ് പ്രതി ജിതിൻ അടുത്ത മാസം ആറുവരെ റിമാന്റിൽ...

Read More >>
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

Sep 26, 2022 04:53 PM

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു.

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ലാൻ‍ഡ് ചെയ്തു....

Read More >>
പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Sep 26, 2022 04:39 PM

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയ്ക്ക്...

Read More >>
Top Stories