കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം

കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം
Sep 22, 2022 04:04 PM | By Vyshnavy Rajan

കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്... ഇനിയിപ്പോ ഇഷ്ടപ്പെട്ട പാട്ട് വീഡിയോയ്ക്ക് ഇട്ടാൽ പിടിവീഴുമെന്ന പേടി വേണ്ട. വീഡിയോ ക്രീയേറ്റർമാർക്ക് അവരുടെ ദൈർഘ്യമുള്ള വീഡിയോകളിലൊക്കെ ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം.

ഇതിനുള്ള സൗകര്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യൂട്യൂബ്. ഇതോടുകൂടി യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുക എന്നത് കൂടുതൽ എളുപ്പമാകും. ക്രിയേറ്റർമാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് ക്വാളിറ്റിയുള്ള മ്യൂസിക് ലൈസൻസുകൾ വാങ്ങാനും അത് ഉൾപ്പെട്ട വീഡിയോകളിൽ നിന്ന് വരുമാനമുണ്ടാക്കാനുമാകും.

പാട്ട് ഉപയോഗിക്കാത്ത വീഡിയോകളിൽ നിന്ന് ലഭിക്കുന്ന അതെ വരുമാനം പാട്ടുകളുടെ വീഡിയോകൾക്കും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ക്രിയേറ്റർ മ്യൂസിക്ക് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിൽ നിന്നു തന്നെ ഇഷ്ടപ്പെട്ട പാട്ടുകൾ തെരഞ്ഞെടുക്കാം എന്ന പ്രത്യേകതയുമുണ്ട്.

നിലവിലെ നിയമം അനുസരിച്ച് യൂട്യൂബിൽ ഷെയർ ചെയ്യുന്ന വീഡിയോയിലെ പാട്ടിന്റെ ഉടമ മറ്റൊരു സ്ഥാപനമോ ഒരാളോ ആണെന്ന് ഇരിക്കട്ടെ, നമ്മളുടെ വീഡിയോയുടെ വരുമാനത്തിന്റെ പങ്ക് പാട്ടിന്റെ ഉടമസ്ഥർക്കും നൽകേണ്ടി വരും. പിന്നെ വരുമാനം അങ്ങനെയങ്ങ് കുറയുമെന്നും കരുതേണ്ട. ക്രിയേറ്റർ മ്യൂസികിൽ നിന്നുമുള്ള പാട്ടുകൾ തെരഞ്ഞെടുത്തതിന്റെ പേരിൽ വീഡിയോയിൽ നിന്നുള്ള വരുമാനം കുറയാനൊന്നും പോകുന്നില്ല.

എന്നു കരുതി ലൈസൻസ് വാങ്ങാതെ പാട്ട് ഉപയോഗിച്ചാൽ കയ്യിലിരിക്കുന്ന കാശും പോകും. ഈ സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല. നിലവിൽ യുഎസിൽ നടക്കുന്ന ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് ഈ സംവിധാനം.അടുത്ത വർഷത്തോടെ കൂടുതൽ രാജ്യങ്ങളിൽ ഈ സംവിധാനം അവതരിപ്പിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇപ്പോൾ ഫ്രീയായി ഉപയോഗിക്കാൻ പറ്റുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഓഡിയോ ലൈബ്രറി യൂട്യൂബ് നൽകുന്നുണ്ട്.

ഇതിൽ സിനിമാഗാനങ്ങൾ ഉണ്ടാകില്ല. ഇത്തരം പാട്ടുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച അനുമതി സ്വന്തമാക്കുന്നതിനുള്ള വേറെ മാർഗങ്ങളും നിലവിലില്ല. ക്രിയേറ്റർ മ്യൂസിക്ക് സംവിധാനത്തിലൂടെ മറ്റു ക്രിയേറ്റർമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന പാട്ടുകൾ വാങ്ങി സ്വന്തം വീഡിയോയിൽ ഉപഭോക്താവിന് കഴിയും.

YouTube with big update; Licensed songs can now be used

Next TV

Related Stories
മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

Feb 4, 2023 03:07 PM

മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ...

Read More >>
പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ‘ബൈ’ പറയും

Feb 3, 2023 07:32 PM

പ്രവര്‍ത്തനം നിലയ്ക്കുന്നു; നാളെ മുതല്‍ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ‘ബൈ’ പറയും

ഐഫോണ്‍ 6, ആദ്യ ജനറേഷന്‍ ഐഫോണ്‍ എസ്ഇ, പഴയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ്...

Read More >>
36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു; കാരണമിതാണ്

Feb 2, 2023 11:34 PM

36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു; കാരണമിതാണ്

കുഴപ്പം പിടിച്ചതെന്ന് കണ്ടെത്തിയ 36 ലക്ഷം ഇന്ത്യന്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് ഡിസംബര്‍ മാസത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി...

Read More >>
50,000 വർഷത്തിൽ ഒരിക്കൽ മാത്രം... ആകാശ പ്രതിഭാസം ഇന്ന്

Feb 1, 2023 09:17 AM

50,000 വർഷത്തിൽ ഒരിക്കൽ മാത്രം... ആകാശ പ്രതിഭാസം ഇന്ന്

ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ...

Read More >>
ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ചു; ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം

Jan 22, 2023 03:48 PM

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ചു; ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ചു; ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ...

Read More >>
ട്വിറ്റർ പണിമുടക്കി

Dec 29, 2022 10:11 AM

ട്വിറ്റർ പണിമുടക്കി

ട്വിറ്റർ...

Read More >>
Top Stories


GCC News