ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Sep 22, 2022 03:44 PM | By Vyshnavy Rajan

മലപ്പുറം : ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.

കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ് അലിയുടെ മകൾ ജാസിറ എന്ന മോൾട്ടിയെ (25) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം എത്തിയത്.

ഭർത്താവ് അനന്താവൂർ കൈത്തക്കര ചെനക്കലിലെ കുന്നത്ത് വീട്ടിൽ അഷ്റഫിന്റെയും മാതാപിതാക്കളായ ഇയ്യാത്തുമ്മു, അബു, ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ ഫസീല, ഭർതൃ സഹോദരി ബുഷ്റ എന്നിവർക്കെതിരെ ജാസിറയുടെ പിതാവ് അഷ്റഫ് അലി, ജില്ല പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയതായി കുടുംബം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

2016 ഒക്ടോബർ 29നായിരുന്നു ജാസിറ വിവാഹിതയായത്. കഴിഞ്ഞ 17ന് അതിരാവിലെയാണ് മരിച്ചെന്ന വിവരം കുടുംബത്തിന് ലഭിച്ചത്. ചെന്നപ്പോൾ കിടപ്പ് മുറിയിൽ കയറിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടതെന്ന് കുടുംബം പറയുന്നു.

യുവതിയുടെ മരണശേഷം കുട്ടിയെ കാണാനോ സംസാരിക്കാനോ ഇവരെ അനുവദിക്കാത്തതും മറ്റും യുവതിയുടെ കുടുംബത്തിന് സംശയമുണർത്തുന്നുണ്ട്.

ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം സംബന്ധിച്ച് വീട്ടിലും സഹോദരിമാരായ ജസ്നി, അൻസിയ എന്നിവരോടും പറയാറുണ്ടായിരുന്നുവെന്ന് സഹോദരൻ ജാബിർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജാസിറയുടെ പിതാവ് അഷ്റഫ് അലി, സഹോദരൻ ജാബിർ, പിതൃസഹോദരങ്ങളായ ഖാലിദ്, അലി എന്നിവർ പങ്കെടുത്തു.

The incident where a young woman hanged herself at her husband's house; The family has demanded a thorough investigation

Next TV

Related Stories
#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

Mar 29, 2024 12:03 PM

#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും....

Read More >>
#suicidecase | കിടപ്പുരോഗി സ്വയം കുത്തിമരിച്ച സംഭവം; ജീ​വ​നൊ​ടു​ക്കി​യ​ത്​ ദു​ര​ന്ത​പൂ​ർ​ണമായ ജീവിതത്തിന്റെ ​ മനോവിഷമത്തിൽ

Mar 29, 2024 11:59 AM

#suicidecase | കിടപ്പുരോഗി സ്വയം കുത്തിമരിച്ച സംഭവം; ജീ​വ​നൊ​ടു​ക്കി​യ​ത്​ ദു​ര​ന്ത​പൂ​ർ​ണമായ ജീവിതത്തിന്റെ ​ മനോവിഷമത്തിൽ

മ​രം വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യ​ശോ​ധ​ര​ന്റെ ജീ​വി​തം വി​ധി ത​ക​ര്‍ത്തെ​റി​ഞ്ഞ​ത് 2017...

Read More >>
#siddarthdeath |  'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളെ കണ്ട് വൈസ് ചാന്‍സിലര്‍

Mar 29, 2024 11:49 AM

#siddarthdeath | 'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളെ കണ്ട് വൈസ് ചാന്‍സിലര്‍

അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം...

Read More >>
#ganja | കഞ്ചാവ് വിൽപ്പനക്കായി കടത്തിയ കേസിൽ യുവാവിന് തടവുശിക്ഷ

Mar 29, 2024 11:42 AM

#ganja | കഞ്ചാവ് വിൽപ്പനക്കായി കടത്തിയ കേസിൽ യുവാവിന് തടവുശിക്ഷ

2018 ഒ​ക്ടോ​ബ​ർ 23ന് ​രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്....

Read More >>
#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

Mar 29, 2024 11:42 AM

#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രെ വാ​ഹ​ന​വു​മാ​യി ഇ​ട​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്ന്...

Read More >>
Top Stories