പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന ക്കേസ്; പ്രതിക്ക് തടവും പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന ക്കേസ്; പ്രതിക്ക് തടവും പിഴയും ശിക്ഷ
Advertisement
Sep 22, 2022 03:21 PM | By Vyshnavy Rajan

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച് കോടതി.

Advertisement

മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ആറിനായിരുന്നു പരാതിക്കിടയാക്കിയ ആക്രമണമുണ്ടായത്. പാലക്കാട് ഗുരുവായൂര്‍ പാതയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറായിരുന്ന എടപ്പാള്‍ സ്വദേശി ജബ്ബാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചുവെന്നതാണ് കേസ്.

പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം.

പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറിന്റേതാണ് വിധി. പട്ടാമ്പി എസ് ഐ ആയിരുന്ന അബ്ദുള്‍ ഹക്കീമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

A case of insulting a minor girl during bus journey; Imprisonment and fine for the accused

Next TV

Related Stories
ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

Sep 26, 2022 05:14 PM

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഭാര്യയുമായുള്ള അവിഹിതബന്ധം; ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് യുവാവിനെ...

Read More >>
കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍  അറസ്റ്റിൽ

Sep 26, 2022 04:44 PM

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 22കാരന്‍ അറസ്റ്റിൽ...

Read More >>
കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

Sep 26, 2022 01:54 PM

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ അറസ്റ്റിൽ

കൊല്ലത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

Sep 26, 2022 12:24 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ...

Read More >>
വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

Sep 26, 2022 11:01 AM

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ് പിടിയില്‍

വടകരയിൽ പോക്സോ കേസില്‍ യുവാവ് പോലീസ്...

Read More >>
കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Sep 25, 2022 10:22 PM

കോഴിക്കോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് പോക്സോ കേസിൽ യുവാവ്...

Read More >>
Top Stories