Oct 24, 2021 07:43 PM

ജമ്മു: കനത്ത മഞ്ഞു വീഴ്ചയിൽ കശ്മീരിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ സുരക്ഷിതരെന്ന് കോഴിക്കോട് നിന്നെത്തിയ സഞ്ചാരികൾ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. ചില ഭാഗങ്ങളിൽ ഗതാഗതവും വാർത്ത വിനിമയ സംവിധാനങ്ങളും തടസപ്പെട്ട് നൂറിൽ പരം മലയാളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നുണ്ട്.


എന്നാൽ കാശ്മീർ ഗുൽമാർഗിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേരുണ്ട് . ഇവർക്കൊന്നും യാതൊരു പ്രയാസവും നിലവിലില്ല. ഗുൽമാർഗിലോ ഡാൽ തടാക പരിസരങ്ങളിലോ ഇപ്പോൾ പ്രശ്നങ്ങളില്ല. കനത്ത മഞ്ഞുവീഴ്ച്ചയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാവലയത്തിലാണ് കാശ്മീരെന്നും കോഴിക്കോട് പേരോട് എം.ഐ എം ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകനായ ഹമീദ് പറഞ്ഞു.



എന്നാൽ ജമ്മു ഭാഗത്ത് ചില പ്രശ്നങ്ങളുണ്ട്. ഇവിടെ അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിനോദസഞ്ചാരത്തിന് കശ്മീരിലേക്ക് പോയ മലയാളി സംഘം ദ്രാസിലാണ് കുടുങ്ങിയത്. ശ്രീനഗർ, കാർഗിൽ ഹൈവേയിൽ ലേ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ മുറിയിലാണ് ഒരു സംഘമുള്ളത്.


വൈദ്യുതിയും പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യവുമില്ലെന്ന് കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുള്ളതിനാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയും ജനങ്ങളെ ദുരിതത്തിലായിരിക്കുകയാണ്.


Tourists from Kozhikode tell Truvision News that Malayalees stranded in Kashmir due to heavy rains are safe

Next TV

Top Stories