ടിക്ടോക്കും പബ്ജിയും ആഴ്ചകള്‍ക്കുള്ളില്‍ നിരോധിക്കുമെന്ന് താലിബാന്‍

ടിക്ടോക്കും  പബ്ജിയും ആഴ്ചകള്‍ക്കുള്ളില്‍ നിരോധിക്കുമെന്ന് താലിബാന്‍
Sep 22, 2022 11:51 AM | By Vyshnavy Rajan

ടിക്ടോക്ക്, പബ്ജി എന്നിവ ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അടിയന്തര പ്രാധാന്യത്തോടെ നിരോധിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ആഴ്ചകള്‍ക്കുള്ളില്‍ ഇവ നിരോധിക്കുമെന്ന് താലിബാന്‍ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.

ടിക്ടോക്കും പബ്ജിയും അക്രമത്തെ പ്രോത്സാഹിപ്പിക്കുമെന്ന് വിശദീകരിച്ചാണ് തീരുമാനം. തങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ പങ്കുവച്ച് ഭീതിപരത്താനായി പലപ്പോഴും താലിബാന്‍ തന്നെ ടിക്‌ടോക്കിനെ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

ടിക്ടോക് അധാര്‍മികമായ ഉള്ളടക്കമുള്ള വിഡിയോകളാണ് കൂടുതലായി പ്രചരിപ്പിക്കുന്നതെന്ന് താലിബാന്‍ ഭരണകൂടം പ്രസ്താവിച്ചു. ടിക്‌ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്ക് യുവാക്കള്‍ അടിമപ്പെടുന്നത് ഏത് വിധേനെയും തടയുമെന്നും താലിബാന്‍ വ്യക്തമാക്കി.

പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി പിന്തുടരാന്‍ ടിക്ടോക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതായും താലിബാന്‍ വിലയിരുത്തി. 30 ദിവസങ്ങളാണ് ടിക്‌ടോക്ക് നിരോധനത്തിനായി ഇന്റര്‍നെറ്റ് ദാതാക്കള്‍ക്ക് താലിബാന്‍ ഡെഡ്‌ലൈന്‍ നല്‍കിയിരിക്കുന്നത്.

The Taliban will ban TikTok and Pubg within weeks

Next TV

Related Stories
തുർക്കി-സിറിയൻ അതിർത്തിയിലെ ശക്തമായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 300 കടന്നു

Feb 6, 2023 01:16 PM

തുർക്കി-സിറിയൻ അതിർത്തിയിലെ ശക്തമായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 300 കടന്നു

തെക്കു കിഴക്കൻ തുർക്കി-സിറിയൻ അതിർത്തിയിൽ കരമൻമറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 300 കടന്നു....

Read More >>
ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

Feb 6, 2023 10:27 AM

ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

13 വർഷം മുമ്പ് വളർത്തുമൃ​ഗമായ റോട്ട്‌വീലർ ഒരാളെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. കാലിനും കൈകൾക്കും എല്ലാം അന്നത്തെ അക്രമത്തിൽ...

Read More >>
തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

Feb 6, 2023 08:12 AM

തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

തുർക്കിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8...

Read More >>
ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം  പ്രായമുള്ള കുഞ്ഞ് മരിച്ചു

Feb 5, 2023 03:07 PM

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു....

Read More >>
ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

Feb 5, 2023 03:04 PM

ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ചൈന...

Read More >>
നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

Feb 5, 2023 01:55 PM

നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറഞ്ഞത്.ഡോൾഫിനുകൾക്ക് സമീപത്തായി...

Read More >>
Top Stories