പന്ത്രണ്ടു വയസുകാരനെ മുതിർന്ന വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

പന്ത്രണ്ടു വയസുകാരനെ മുതിർന്ന വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി
Sep 22, 2022 10:33 AM | By Vyshnavy Rajan

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ പന്ത്രണ്ടു വയസുകാരനെ മുതിർന്ന വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

പതിനഞ്ച് വയസ് പ്രായമുള്ള സീനിയർ വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നതായും കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

തിരുവല്ല പൊലീസ് പരാതി സ്വീകരിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് പരാതി കൈമാറാനാണ് പൊലീസ് തീരുമാനം.

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.15ന് ഒന്നാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണിക്കുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹര്‍ജിയെ നടന്‍ ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദംകേള്‍ക്കല്‍. ഓണാവധി സമയത്ത് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയും വാദം കേട്ടു.

വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസില്‍ അതിജീവിത നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

A twelve-year-old boy was sexually assaulted by senior students

Next TV

Related Stories
#drugs | കണ്ണൂരിൽ  കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

Apr 23, 2024 12:44 PM

#drugs | കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു....

Read More >>
#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 23, 2024 12:32 PM

#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും...

Read More >>
#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

Apr 23, 2024 12:31 PM

#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

അൻവർ മാത്രമല്ല ഇടതുപക്ഷം വൾഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്....

Read More >>
#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

Apr 23, 2024 12:15 PM

#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

പണം വാങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണെന്നും അദ്ദേഹം...

Read More >>
#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

Apr 23, 2024 12:08 PM

#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ...

Read More >>
#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

Apr 23, 2024 11:45 AM

#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

ദിവസവും വിളിക്കുന്ന റോസമ്മയുടെ ഫോണ്‍വിളി ഇല്ലാതായതോടെയാണ് എലിസബത്ത് റോസമ്മയെത്തിരക്കി സഹോദരന്‍ ബെന്നിയുടെ...

Read More >>
Top Stories