'ഗോല്‍ഗപ്പ' തയ്യാറാക്കാം വീട്ടില്‍ തന്നെ; ഇതാ 'സിമ്പിള്‍' റെസിപി

'ഗോല്‍ഗപ്പ' തയ്യാറാക്കാം വീട്ടില്‍ തന്നെ; ഇതാ 'സിമ്പിള്‍' റെസിപി
Oct 1, 2021 04:40 PM | By Susmitha Surendran

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. മിക്കവാറും ഇത് കടകളില്‍ നിന്ന് തന്നെയാണ് നമുക്ക് ലഭ്യമാകാറുള്ളൂ.

എന്നാല്‍ ഒന്ന് വിചാരിച്ചാല്‍ ഇത് വീട്ടിലും തയ്യാറാക്കാവുന്നതേയുള്ളൂ. അതിനായി ഒരു 'സിമ്പിള്‍' റെസിപ്പി പങ്കുവയ്ക്കാം. സൂചി ഗോതമ്പ്, അഥവാ ഗോതമ്പിന്റെ നുറുക്ക് തരിയാണ് ഇതില്‍ പ്രധാന ചേരുവയായി വരുന്നത്.

ചേരുവകള്‍ സൂചി ഗോതമ്പ് (ഗോതമ്പ് നുറുക്ക്)- ഒരു കപ്പ് ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് ഇളംചൂടുവെള്ളം ഫ്രൈ ചെയ്‌തെടുക്കാനുള്ള ഓയില്‍ .

തയ്യാറാക്കുന്ന വിധം.

വളരെ എളുപ്പത്തില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. എന്നാല്‍ ആദ്യശ്രമങ്ങളില്‍ ഒരുപക്ഷേ മാവിന്റെ കട്ടിയും മറ്റും കൃത്യമായി വരാതെയായാല്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാവിന്റെ കട്ടി പ്രത്യേകം ശ്രദ്ധിക്കുക. സൂചി ഗോതമ്പ് ഒരു പാത്രത്തിലേക്ക് പകര്‍ന്ന് ഇതിലേക്ക് ഓയിലും വെള്ളവും അല്‍പാല്‍പമായി ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് ഉപ്പും ചേര്‍ക്കേണ്ടതാണ്.

ഒരുപാട് ലൂസാവുകയോ ഒരുപാട് ടൈറ്റാവുകയോ ചെയ്യാതെ, പരത്തിയെടുക്കാനുള്ള പരുവത്തിലേക്കാണ് മാവ് ആകേണ്ടത്. മാവ് നന്നായി കുഴച്ചെടുത്ത ശേഷം ഇത് 15 മുതല്‍ 20 മിനുറ്റ് വരെ കവര്‍ ചെയ്ത് മാറ്റിവയ്ക്കണം.

ഈ സമയം കഴിഞ്ഞാല്‍ മാവെടുത്ത് അത് ചെറിയ ഉരുളകളായി മാറ്റാം. ഏതാണ്ട് രണ്ടര ഇഞ്ച് വട്ടത്തില്‍ ഈ ഉരുളകള്‍ ചെറിയ കട്ടിയോടെ തന്നെ പരത്തിയെടുക്കണം.

ഇനി ഗോല്‍ഗപ്പ ഫ്രൈ ചെയ്‌തെടുക്കാം. ഇതിനായി ചുവട് കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കിയ ശേഷം പരത്തിവച്ച മാവ് ഓരോന്നായി പൊരിച്ചെടുക്കാം.

രണ്ട് ഭാഗവും പൊങ്ങി, മൊരിഞ്ഞുവരുമ്പോള്‍ ഇത് വാങ്ങിവയ്ക്കാം. ഉരുളക്കിഴങ്ങ് മസാലയും ഉള്ളിയും പുതിന ചട്ണിയുമെല്ലാം ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്. ഇഷ്ടാനുസരണം മറ്റ് ചട്ണികളും ചേര്‍ക്കാം.

'Golgappa' can be prepared at home; Here is the 'Simple' Recipe

Next TV

Related Stories
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
Top Stories