ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്
Advertisement
Sep 21, 2022 02:28 PM | By Vyshnavy Rajan

എറണാകുളം : ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്.

Advertisement

പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ പുറത്തുവിട്ടത്. 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കെ സുരേന്ദ്രന്‍, സി കെ ജാനു, പ്രശാന്ത് മലവയല്‍, എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒന്നാംപ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.

കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന.

ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍. ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളില്‍വെച്ച് മുപ്പത്തിയഞ്ച് ലക്ഷം രൂപ കെ.സുരേന്ദ്രന്‍ കോഴനല്‍കിയെന്നാണ് കേസ്.

Forensic report to investigation team in Batheri election corruption case

Next TV

Related Stories
ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

Sep 26, 2022 02:51 PM

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ഗുലാം നബി ആസാദ് പുതിയ പാർട്ടി...

Read More >>
എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ

Sep 26, 2022 11:28 AM

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി...

Read More >>
മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ സുധാകരൻ

Sep 24, 2022 05:51 PM

മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ സുധാകരൻ

മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു - കെ...

Read More >>
വിദ്വേഷ പ്രചാരണം; കണ്ണൂരിൽ  ബിജെപി നേതാവിനെതിരെ കേസ്

Sep 24, 2022 01:03 PM

വിദ്വേഷ പ്രചാരണം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസ്

വിദ്വേഷ പ്രചാരണം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ...

Read More >>
എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്

Sep 23, 2022 11:25 PM

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കോൺഗ്രസ്

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന്...

Read More >>
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ ഗാന്ധി

Sep 22, 2022 04:26 PM

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ...

Read More >>
Top Stories