മോഷണം പോയ കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയില്‍

മോഷണം പോയ കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയില്‍
Oct 24, 2021 03:51 PM | By Vyshnavy Rajan

പാലക്കാട് : വടക്കഞ്ചേരിയില്‍ ഒരാഴ്ച മുന്‍പ് മോഷണം പോയ വളര്‍ത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്‍റെ വീട്ടില്‍ നിന്നും മോഷണം പോയ മൂന്നു കോഴികളില്‍ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്‌.

കഴിഞ്ഞ ദിവസം സുരേഷിന്‍റെ വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്. ഒക്ടോബര്‍ 18നാണ് വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്‍റെ വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളെ കൂടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതേദിവസം തന്നെ ഈ വീട്ടില്‍ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റില്‍ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്‍റെ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് സുരേഷ്. നേരത്തേയും സുരേഷിന്‍റെ വീട്ടില്‍ നിന്ന് കോഴികള്‍ മോഷണം പോയിരുന്നു. നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയ കൂടിന് സമീപം വിഷം കലര്‍ത്തിയ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന മേഖലയാണെങ്കിലും സമീപ കാലത്തൊന്നും അത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സുരേഷ് പറയുന്നു. വ്യക്തി വൈരാഗ്യമാവാം ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.

As the stolen chickens were slaughtered and hung up

Next TV

Related Stories
#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ -  രമേശ് ചെന്നിത്തല

Apr 24, 2024 04:27 PM

#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ - രമേശ് ചെന്നിത്തല

ഭരണഘ‍‌ടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് മോദി ഇപ്പോഴും മതവിദ്വേഷ പ്രസം​ഗം തുടരുകയാണ്....

Read More >>
#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ

Apr 24, 2024 04:13 PM

#MMHassan | യുഡിഎഫ് തരംഗം; തോറ്റാൽ പിണറായി രാജിവയ്ക്കുമോ? കനത്ത പരാജയമെങ്കിൽ രാജിവച്ച് ജനവിധി തേടുമോയെന്ന് എം എം ഹസ്സൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും...

Read More >>
#keralapolice | 'അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല'; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌

Apr 24, 2024 04:01 PM

#keralapolice | 'അന്വേഷണത്തിനായി പണം കൈമാറാന്‍ ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല'; തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്‌

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും...

Read More >>
#monkey  | ഫോണുകൾ അടിച്ച് മാറ്റും, ആശുപത്രി പരിസരത്ത് കൂളായി കുരങ്ങൻ വിലസിയത് 3 മാസം, ഒടുവിൽ വലയിലായി

Apr 24, 2024 04:01 PM

#monkey | ഫോണുകൾ അടിച്ച് മാറ്റും, ആശുപത്രി പരിസരത്ത് കൂളായി കുരങ്ങൻ വിലസിയത് 3 മാസം, ഒടുവിൽ വലയിലായി

രോഗികളുടെയും ജീവനക്കാരുടെയും ശല്യമായി മാറിയ കുരങ്ങനെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് വലയിട്ട്...

Read More >>
#accident | പാൽച്ചുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

Apr 24, 2024 03:50 PM

#accident | പാൽച്ചുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

അപകടത്തിൽ ഡ്രൈവർ അഞ്ചരക്കണ്ടി സ്വദേശി നവാസിനാണ്...

Read More >>
 #ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം

Apr 24, 2024 03:42 PM

#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം

പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ് അറിയിച്ചു....

Read More >>
Top Stories